“വെട്ടൊന്ന് തുണ്ടം 2”, “ഇങ്ങനൊരു കല്യാണം ഇതാദ്യമായി…” ; 2 സ്റ്റേറ്റ്‌സ് ട്രെയ്‌ലര്‍ വൈറല്‍

നവാഗതനായ ജാക്കി എസ്.കുമാര്‍ മുകേഷിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘2 സ്റ്റേറ്റ്‌സ്’. തീവണ്ടി ഫെയിം മനു പിള്ളയും മറഡോണ ഫെയിം ശരണ്യ ആര്‍ നായരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്.

ഒരു ഒളിച്ചോട്ട കഥ പറയുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

പ്രണയം പശ്ചാത്തലമാക്കി കോമഡിക്ക് പ്രധാന്യം നല്‍കിയുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്ലറില്‍ നല്‍കുന്ന സൂചന. മുകേഷ്, വിജയ രാഘവന്‍, ഇന്ദ്രന്‍സ്, മനു പിള്ളൈ, ശരണ്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

റിസൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫര്‍ എം തമീം, സുല്‍ഫിക്കര്‍ കലീല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സാഗര്‍ ദാസ് എഡിറ്റിംഗിം ഛായാഗ്രഹണം സഞ്ജ് ഹാരിസും നിര്‍വ്വഹിക്കുന്നു. ജേക്സ് ബിജോയാണ് സംഗീതം.

Leave comment

Your email address will not be published. Required fields are marked with *.