“വേര്‍പെട്ടു പോവേണ്ട അവസ്ഥകള്‍ കൂടുതല്‍ കരുത്തരാക്കി, എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും”; ഭാവനയുടെ കുറിപ്പ് വൈറല്‍

വേര്‍പെട്ടു പോവേണ്ട അവസ്ഥകളില്‍ നിന്നും കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നെന്ന് നടി ഭാവന. നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ഭാവനയുടെ കുറിപ്പ് വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലാണ് കുറപ്പുമായി ഭാവന എത്തിയത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2018 ജനുവരി 22 നായിരുന്നു കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും ബ്രേക്കെടുത്ത ഭാവന തമിഴ് ചിത്രം ’96’ ന്റെ കന്നഡ റീമേക്ക് ’99’ ലൂടെയായിരുന്നു അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പ്രണയദിനത്തില്‍ കുറിപ്പ് പങ്കുവെയ്ക്കാനും മറന്നില്ല.

ഭാവനയുടെ കുറിപ്പ് വായിക്കാം-

“2011-ല്‍ ഞാന്‍ ആദ്യമായി നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ഒരാളെന്ന്. ഒരു നിര്‍മ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍ നിന്നും വേഗം നമ്മള്‍ നല്ല സുഹൃത്തുക്കളായി മാറി. മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് 9 വര്‍ഷങ്ങളാവുന്നു.

വേര്‍പെട്ടു പോവേണ്ട അവസ്ഥകള്‍ തുടങ്ങി ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.”

Leave comment

Your email address will not be published. Required fields are marked with *.