“തടവറ പോലും പ്രണയ ഭൂമിയാക്കി മാറ്റിയ പ്രണയം”; ഭൂമിയിലെ മനോഹര സ്വകാര്യം വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസര്‍

പ്രയാഗ മാര്‍ട്ടിനും ദീപക് പറമ്പൊലും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഷൈജു അന്തിക്കാടന്‍ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പ്രണയ ദിനത്തെ ഓര്‍മ്മപ്പെടുത്തുന്ന മനോഹര ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ മനോഹര ഗാനവും പുറത്തിറങ്ങിയിരുന്നു. പ്രയാഗയും ദീപക്കും തമ്മിലുള്ള പ്രണയ രംഗങ്ങളായിരുന്നു ഗാന രംഗത്തില്‍. അന്‍വര്‍ അലിയുടെ രചനയില്‍ സച്ചിന്‍ ബാലുവിന്റെ സംഗീതത്തില്‍ ഷഹബാസ് അമനും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ചിത്രത്തിലെ സ്മരണകള്‍ കാടായ് എന്ന മനോഹര ഗാനം ആലപിച്ചത്. ഈ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ദീപക് പറമ്പൊല്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ കൂടാതെ ലാല്‍, ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, സുധീഷ്, ഹരീഷ് പേരടി, അഭിഷേക് രവീന്ദ്രന്‍, മഞ്ജു, സന്തോഷ് കീഴാറ്റൂര്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ തുടങ്ങീ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ.ശാന്തകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അന്റോണിയോ മിഖായേല്‍ ഛായാഗ്രഹണവും വി.സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. അന്‍വര്‍ അലി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, മനു മഞ്ജിത്, എ.ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി പാട്ടുകളെഴുതിയത്. സച്ചിന്‍ ബാലുവാണ് സംഗീതം.

Leave comment

Your email address will not be published. Required fields are marked with *.