“എല്ലാവരും കൂടി ഔട്ടാക്കിയെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മമ്മൂട്ടി”; തുറന്നു പറഞ്ഞ് ഗായത്രി അശോക്

മലയാള സിനിമയില്‍ പരസ്യകലാകാരന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഗായത്രി അശോക്. ഇന്നത്തെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് ഗായത്രി അശോക്. 1983ല്‍ പത്മരാജന്റെ കൂടെവിടെയില്‍ കഥാപാത്രങ്ങളെല്ലാം സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ മുതല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ദേവരാഗം, കാലാപാനി, താഴ്വാരം, പാദമുദ്ര ,നിറക്കൂട്ട്, സ്ഫടികം ,ന്യൂഡല്‍ഹി, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ ഡിസൈനുകള്‍ മലയാളിക്കു സമ്മാനിച്ചത് ഗായത്രിയായിരുന്നു. സിനിമകള്‍ക്കിടയില്‍ ജയപരാജയങ്ങള്‍ സര്‍വ്വ സാധാരണമാണ്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ വിജയിക്കുന്ന സമയങ്ങളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതുപോലെ തിരിച്ചും.

മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്ന കാലത്ത് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഗായത്രി അശോക്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി അശോക് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ വെച്ച് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്ന് ഗായത്രി അശോക് പറയുന്നു. ‘ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഓണത്തിന് വരുന്ന ചിത്രങ്ങളടക്കം അന്നത്തെ ആയിരം കണ്ണുകള്‍, ന്യായവിധി, സായം സന്ധ്യ, കഥയ്ക്കു പിന്നില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ഒന്നു മുതല്‍ പൂജ്യം വരെ, രാജാവിന്റെ മകന്‍ തുടങ്ങീ 21 സിനിമകള്‍ ഒരേ സമയം വര്‍ക്ക് ചെയ്യുകയായിരുന്നു ഞാന്‍. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത പരിവത്തില്‍ വര്‍ക്ക് ചെയ്യ്തുകൊണ്ടിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്.

അന്ന് ഒരു വിഷമം പിടിച്ച കാര്യം എന്നു പറഞ്ഞാല്‍ അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍, നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍, പോലുള്ള പടങ്ങള്‍ നല്ല സക്‌സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍, ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി പരാജയപ്പെട്ടു. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറുകയായിരുന്നു. മമ്മൂട്ടി ഹോട്ടലിലൊക്കെ ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ, ഞാന്‍ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്, ഞാന്‍ ഔട്ടായിപ്പോയെ എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും ധൈര്യമായിരിക്കെന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എന്നെ സംബത്തിച്ച് വെല്ലുവിളിയായിരുന്നു’- ഗായത്രി അശോക്.

Leave comment

Your email address will not be published. Required fields are marked with *.