നിങ്ങള്‍ മുഖ്യമന്ത്രി ആയാല്‍ എന്ത് ചെയ്യും…? വേഗം പറയൂ…

ആരധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വണ്‍’. ഏപ്രില്‍ ആദ്യവാരം തന്നെ വണ്‍ തിയേറ്ററുകളിലെത്തും. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മറ്റൊരു ശക്തമായ കഥാപാത്രമാകും എന്നതില്‍ സംശയമില്ല. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് മികച്ചൊരു അവസരം നല്‍കിയിരിക്കുകയാണ് വണ്‍. കേരളമുഖ്യമന്ത്രിയായില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് പറയാനുള്ളൊരു അവസരം ലഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്ക് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ഇതേകുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് നോക്കാം-

“നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍?
നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് ഞങ്ങളോട് പറയൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ട്രൈലെര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം. നിങ്ങളുടെ ഉത്തരങ്ങള്‍ വണ്‍ മൂവി ഒഫീഷ്യല്‍ ഫേസ്ബുക് / ഇന്‍സ്റ്റാഗ്രാം പേജുകളിലേക്ക് കമെന്റ്‌സ് ആയോ ഇന്‍ബോക്‌സ് മെസ്സേജുകളായോ അയക്കൂ. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20,2020.”

കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി ഇക്കൊല്ലം കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അതില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഏറെ ഗൗരവക്കാരനായാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ഇച്ചായന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം. സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് വണ്‍.ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്ന വേളയില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, സലിം കുമാര്‍, ശ്യാമപ്രസാദ്, അലന്‍സിയര്‍, ബാലചന്ദ്ര മേനോന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ ക്യഷ്ണ കുമാറിന്റെ മകള്‍ ഇഷാനിയും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിനായി തിരക്കഥന ഒരുക്കുന്നത്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം.

Leave comment

Your email address will not be published. Required fields are marked with *.