മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ഏപ്രിലില്‍ എത്തും

നാളേറെയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘വണ്‍’ എന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ഏപ്രില്‍ ആദ്യവാരം തന്നെ തിയേറ്ററുകളിലെത്തും. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ മമ്മൂട്ടി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മറ്റൊരു ശക്തമായ കഥാപാത്രമാകും എന്നതില്‍ സംശയമില്ല.

കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി ഇക്കൊല്ലം കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അതില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഏറെ ഗൗരവക്കാരനായാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ഇച്ചായന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം. സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് വണ്‍.ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്ന വേളയില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടത് വലിയ വാര്‍ത്തയായിരുന്നു.

 ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, സലിം കുമാര്‍, ശ്യാമപ്രസാദ്, അലന്‍സിയര്‍, ബാലചന്ദ്ര മേനോന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ ക്യഷ്ണ കുമാറിന്റെ മകള്‍ ഇഷാനിയും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിനായി തിരക്കഥന ഒരുക്കുന്നത്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം.

Leave comment

Your email address will not be published. Required fields are marked with *.