ഹിന്ദു വീടുകളിലെ ഭക്ഷണം വിലക്കുന്ന മുസ്ലിം മതപണ്ഠിതന്‍മാരെ ഒറ്റപ്പെടുത്തണം; തുറന്നടിച്ച് മാമുക്കോയ

ഹിന്ദു വീടുകളിലെ ഭക്ഷണം വിലക്കുന്ന മുസ്ലീം മത പണ്ഠിതരെ ഒറ്റപ്പെടുത്തണെന്ന് തുറന്നടിച്ച് നടന്‍ മാമുക്കോയ. പാട്ടു പാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍ നിന്നും ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്ലിം മത പണ്ഠിതന്‍മാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മാമുക്കോയ. മതവിദ്വേഷം പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മാമുക്കോയ വ്യക്തമാക്കി.

കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ടെന്നും ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസ്സില്‍ നിന്നും പോയാലേ നാം നന്നാകൂവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വെച്ചതിനാല്‍ കണ്ണൂരില്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉപേക്ഷിച്ചതായും പരിപാടിക്ക് എത്തിയാല്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതായും മാമുക്കോയ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചതായും മാമുക്കോയ വ്യക്തമാക്കി.

Leave comment

Your email address will not be published. Required fields are marked with *.