തുടര്‍ച്ചയായ 100 മണിക്കൂര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമനായി മരയ്ക്കാര്‍ ട്രെയ്‌ലര്‍

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചതെങ്കിലും കൊറോണ ഭീതിയെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിട്ടുണ്ട്. അഞ്ചു ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസായി 5000 ത്തോളം തിയേറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍ കൊറോണ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായത്.

പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രത്തിലെ ട്രെയ്‌ലറിനും, ടീസറിനും, പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ചിത്രത്തിന്റെ മാസ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ഒരേ സമയമാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ഈ ട്രെയ്ലറുകള്‍ ഇപ്പോഴും ഇന്ത്യ മുഴുവന്‍ ട്രെന്‍ഡിംഗാണ്. അഞ്ചു ഭാഷകളിലുമായി ഏകദേശം ഒരു കോടി ഇരുപത് ലക്ഷത്തിനടത്ത് കാഴ്ച്ചക്കാരാണ് ഒരു ദിവസം കൊണ്ട് ട്രെയ്ലര്‍ കണ്ടത്. ഇത് മലയാള സിനിമയിലെ സര്‍വ്വകലാ റെക്കോര്‍ഡാണ്. ചിത്രത്തിന്റെ ഹിന്ദി ട്രെയ്ലറിന് മൂന്ന് മില്യണിലധികം കാഴ്ച്ചക്കാരാണുള്ളത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറിന് സര്‍വ്വകാല റെക്കോര്‍ഡാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി തുടര്‍ച്ചയായ 100 മണിക്കൂര്‍ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍ 16ാം സ്ഥാനത്താണ്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രഭു, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, മധു, സുനില്‍ ഷെട്ടി, മുകേഷ്, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മാമുക്കോയ, അശോക് സെല്‍വന്‍ തുടങ്ങീ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററുകളും, ക്യാരക്ടര്‍ പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒന്നിച്ചുള്ള പോസ്റ്ററിന് ഗംഭീര സ്വീകരണമായിരുന്നു. മണികുട്ടന്‍, പ്രണവ് മോഹന്‍ലാല്‍, സന്തോഷ്, കീഴാറ്റൂര്‍, സുരേഷ് കുമാര്‍, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, നന്ദു, മാമൂക്കോയ, ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മായിന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മണിക്കുട്ടന്‍ അവതരിപ്പിക്കുന്നത്.

മമ്മാലി എന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ആയാണ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. കോക്കട്ട് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സന്തോഷ് അവതരിപ്പിക്കുന്നത്. കൊച്ചി രാജ എന്ന കഥാപാത്രത്തെയാണ് സുരേഷ് കുമാര്‍ അവതരിപ്പിക്കുന്നത്. മൊയ്ദു എന്ന കഥാപാത്രത്തെ സുരേഷ് കൃഷ്ണും മങ്ങാട്ടച്ചന്‍ എന്ന കഥാപാത്രത്തെ ഹരീഷ് പേരടിയും കുതിരവട്ടത്ത് നായര്‍ എന്ന കഥാപാത്രത്തെ നന്ദുവും അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെ മാമൂക്കോയയും വേര്‍ക്കോട്ട് പണിക്കര്‍ എന്ന കഥാപാത്രത്തെ ഗണേഷ് കുമാറും ദര്‍മോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ മുകേഷും അവതരിപ്പിക്കുന്നു. നെഗറ്റീവ് ഷെയ്ഡ് തോന്നിക്കുന്ന ക്യാരക്ടര്‍ പോസ്റ്ററാണ് ഇന്നസെന്റിന്റേത്. നമത്ത് കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സുഹാസിനിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഖദീജുമ്മ എന്ന കഥാപാത്രത്തെയാണ് സുഹാസിനി മരയ്ക്കാറില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാംവട്ടമാണ് സുഹാസിനി ഒന്നിക്കുന്നത്. നേരത്തെ 1999ല്‍ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത് കാണന്‍ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആക്ഷനും വിഎഫ്എക്‌സിനും, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. ആക്ഷനും വിഎഫ്എക്‌സിനും, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മരയ്ക്കാര്‍. തിരുവാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാബു സിറില്‍ കലാസംവിധാനവും നിര്‍വ്വഹിക്കും.

Leave comment

Your email address will not be published. Required fields are marked with *.