“മമ്മൂട്ടി ചെയ്യുന്നത് എനിക്ക് ചെയ്യാന്‍ ആകില്ല”, “മമ്മൂട്ടിക്ക് കിട്ടിയത് എനിക്കും കിട്ടണം”, തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. മലയാളികള്‍ക്ക് ഇരുവരും ഒരുപോലെയാണ്. എന്നാല്‍ ഇവരില്‍ ആരാണ് ഒന്നാമന്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഇതുതന്നെയാണ് ആരാധകര്‍ക്കിടയിലെ സംസാര വിഷയവും.

എന്നാല്‍ ഇതേകുറിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. താരയുദ്ധമല്ല, ആരോഗ്യകരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയിലുള്ളതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു താരയുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിയും നല്‍കി. ‘യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്പോഴല്ലേ പ്രശ്നമുള്ളൂ.’ ഇപ്രകാരമാണ് മോഹന്‍ലാല്‍ പ്രതിരിച്ചത്.

Leave comment

Your email address will not be published. Required fields are marked with *.