“ചിലപ്പോള്‍ ഞാന്‍ കല്യാണം കഴിച്ചേക്കില്ല.. അമ്മ ആയേക്കില്ല… അച്ഛനും അമ്മയും എന്നെ മനസ്സിലാക്കാന്‍ 12 വര്‍ഷം എടുത്തു”; തുറന്നു പറഞ്ഞ് പാര്‍വ്വതി

അച്ഛനും അമ്മയും തന്നെ മനസ്സിലാക്കാന്‍ 12 വര്‍ഷമെടുത്തെന്നാണ് നടി പാര്‍വ്വതി തിരുവോത്ത് പറയുന്നത്. സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള നടി കൂടിയാണ് പാര്‍വ്വതി. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ആശയങ്ങളും നിലപാടുകളുമായി പൊരുത്തപ്പെടുന്ന ഒരാളെ സ്വയം കണ്ടെത്തേണ്ടി വരുമെന്നാണ് താരം പറയുന്നത്. അച്ഛനും അമ്മയും മനസ്സിലാക്കാന്‍ 10, 12 വര്‍ഷമെടുത്തെന്നും പാര്‍വ്വതി പറയുന്നു. എന്റെ സുരക്ഷയായിരുന്നു അവരുടെ ചിന്ത. ജീവിതത്തില്‍ ഒറ്റക്കായി പോകരുതല്ലോ.

അവര്‍ ഒരു ഒപ്ഷന്‍ വെച്ചു. ഒന്നുകില്‍ കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സ്വന്തമായി ഒരു വീട് വാങ്ങണം. ഞാന്‍ എത്രയും പെട്ടെന്ന് ഒരു വീട് വാങ്ങി. ഇപ്പോള്‍ അമ്മയ്ക്കെന്നെ മനസ്സിലാകും. ചിലപ്പോള്‍ ഞാന്‍ കല്ല്യാണം കഴിച്ചേക്കില്ല ഒരു അമ്മയായേക്കില്ല. പക്ഷേ സന്തോഷമുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് അമ്മയോട് പറയാറുണ്ട്. ഹാപ്പിനസ്സ് കോഷ്യന്റാണ് ജീവിതത്തില്‍ ഏറ്റവും വലുത് പാര്‍വതി പറഞ്ഞു.

Leave comment

Your email address will not be published. Required fields are marked with *.