പുതിയ റെക്കോര്‍ഡുമായി റൗഡി ബേബി !!

ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് ധനുഷും സായ് പല്ലവിയും ആമിത്തിമിര്‍ത്ത മാരി ടൂവിലെ റൗഡി ബേബി. മാരി 2 വിലെ ഈ ഗാനം പുറത്തിറങ്ങിയ സമയത്ത് തന്നെ തരംഗമായിരുന്നു. ഇപ്പോഴിതാ ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമെന്ന റെക്കോഡും റൗഡി ബേബി സ്വന്തമാക്കിയിരിക്കുകയാണ്.

 

 

 

 

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകളില്‍ ലോകത്താകമാനമായി ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ റൗഡി ബേബി ഗാനം. ഇന്ത്യയില്‍ ഒന്നാമതും. 71 കോടിയിലധികം വ്യൂസാണ് ഇതുവരെയായി ഈ ഗാനം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്നും റൗഡി ബേബി സോംഗ് മാത്രം പട്ടികയില്‍ ഇടംപിടിക്കുമ്പോള്‍ കൈയ്യടി നേടിയിരിക്കുന്നത് ധനുഷിനും സായ് പല്ലവിക്കും കോളിവുഡിനുമാണ്. ഇതോടെ ദളപതി വിജയ് ഉള്‍പ്പെടെ തമിഴകത്തെ താരങ്ങളൊന്നും നാളിതുവരെ സ്വന്തമാക്കാത്ത റെക്കോര്‍ഡാണ് ധനുഷും റൗഡി ബേബിയും സ്വന്തമാക്കിയിരിക്കുന്നത്.

 

 

#RowdyBaby is the #1 Most viewed Music Video in India 2019 #YouTubeRewind. Thanks much for the love! 🕺 → https://youtu.be/x6Q7c9RyMzk

Posted by Dhanush on Friday, December 6, 2019

 

2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോഡാണ് സ്വന്തമാക്കിയ വിവരം ധനുഷ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. അമ്പരപ്പിക്കുന്ന നേട്ടത്തിനും ഈ സ്നേഹത്തിനും ധനുഷ് പ്രേക്ഷകരോട് നന്ദി പറഞ്ഞു. യുവന്‍ശങ്കര്‍ രാജയുടെ തകര്‍പ്പന്‍ സംഗീതത്തില്‍ ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. തെന്നിന്ത്യന്‍ താരവും നര്‍ത്തകനുമായ പ്രഭുദേവയാണ് ഗാനത്തിന്റെ നൃത്തസംവിധായകന്‍. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്തത്.

 

 

 

Leave comment

Your email address will not be published. Required fields are marked with *.