ഷൈലോക്ക് വന്‍ ഹിറ്റ്; സംവിധായകന് നിര്‍മ്മാതാവിന്റെ വക ആഡംബര സമ്മാനം

മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് ഷൈലോക്ക്. ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഷൈലോക്കിന്റെ റിലീസ് ദിനമായിരുന്നു സംവിധായകന്‍ അജയ് വാസുദേവിന്റെ പിറന്നാളും. ഷൈലോക്കിന്റെ വിജയവും സംവിധായകന്റെ പിറന്നാളും അണിയറപ്രവര്‍ത്തകര്‍ ഒന്നിച്ചാഘോഷിച്ചിരുന്നു.

ഈ ആഘോഷവേളയില്‍ ഷൈലോക്കിന്റെ വലിയ വിജയത്തില്‍ സംവിധായകന്‍ അജയ് വാസുദേവിന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി. ഒരു ലക്ഷത്തിന് മുകളില്‍ വിലവരുന്ന ആഡംബര ഫോണായ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് ജോബി ജോര്‍ജ് അജയ് വാസുദേവിന് നല്‍കിയത്.

ഈ ആഘോഷത്തില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. പുതിയ ചിത്രമായ ദ് പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി ഷൈലോക്കിന്റെ വിജയം ആഘോഷിച്ചത്.

ചിത്രത്തില്‍ ഒരു പലിശക്കാരനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. ദ് മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങിയത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രം നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടന്‍ രാജ് കിരണും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മീനയാണ് നായിക. സിദ്ദിഖ്, ബിബിന്‍ ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave comment

Your email address will not be published. Required fields are marked with *.