“കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടും”, ശ്രീനിവാസന്‍

കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടുമെന്ന് നടന്‍ ശ്രീനിവാസന്‍. 950 കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം 600 കോടി രൂപയ്ക്കാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പണി തീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസന്റെ വാക്കുകളിലേയ്ക്ക്-

കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കളില്‍ ഭൂരിഭാഗം പേരും സ്ഥലം വിട്ടു പോകും. അഴിമതി മാത്രമാണ് ഈ നേതാക്കന്‍മാരെ നിര്‍ത്തുന്നത്. കേരള സ്‌കൂള്‍ ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി എന്ന സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഒരാള്‍ എട്ട് കോടി വിലയുള്ള ഒരു മെഷീന്‍ ഓര്‍ഡര്‍ ചെയ്തു, അതിന് യഥാര്‍ഥത്തില്‍ അഞ്ച് കോടി വിലയുള്ളു.

സര്‍ക്കാര് ഈ എട്ട് കോടി റെഗുലറൈസ് ചെയതു. സിആര്‍ടി എന്ന കമ്പനി 20 കോടി രൂപക്കുള്ള ഒരു മെഷീന്‍, നേരിട്ട് പോയി വാങ്ങിയാല്‍ 10 കോടി രൂപയേ ഉള്ളു അതിന് ബാക്കി 10 കോടി അഴിമതി. കൂടാതെ ഇതിന് തെളിവ് ചോദിക്കരുത് കേട്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

Leave comment

Your email address will not be published. Required fields are marked with *.