21 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ പങ്കിട്ട് സുഹാസിനി; മരയ്ക്കാറിലെ ഖദീജുമ്മയെ ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അഞ്ചു ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസായി 5000 ത്തോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സൈന വീഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയെ ഇത്രയും വലിയ തുകയ്ക്ക് ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. അതേസമയം തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മരയ്ക്കാറിന്റെ ആദ്യ ഫാന്‍സ് ഷോ അര്‍ധരാത്രി 12 മണിക്കും പിന്നീട് പുലര്‍ച്ചെ 4 മണിക്കും ഉണ്ടായിരിക്കും. ഈ രണ്ട് ഷോകള്‍ക്ക് ശേഷം മാത്രമായിരിക്കും റെഗുലര്‍ ഷോകള്‍ തുടങ്ങുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രഭു, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, മധു, സുനില്‍ ഷെട്ടി, മുകേഷ്, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മാമുക്കോയ, അശോക് സെല്‍വന്‍ തുടങ്ങീ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സുഹാസിനിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഖദീജുമ്മ എന്ന കഥാപാത്രത്തെയാണ് സുഹാസിനി മരയ്ക്കാറില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാംവട്ടമാണ് സുഹാസിനി ഒന്നിക്കുന്നത്. നേരത്തെ 1999ല്‍ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത് കാണന്‍ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആക്ഷനും വിഎഫ്എക്‌സിനും, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. ആക്ഷനും വിഎഫ്എക്‌സിനും, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മരയ്ക്കാര്‍. തിരുവാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാബു സിറില്‍ കലാസംവിധാനവും നിര്‍വ്വഹിക്കും.

Leave comment

Your email address will not be published. Required fields are marked with *.