മാമാങ്കം കണ്ട് കണ്ണ് നിറഞ്ഞ് വേണു കുന്നപ്പിള്ളി; കുറിപ്പ് വൈറല്‍

പ്രേക്ഷകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുളിലെത്തുന്നത്. മാമാങ്കത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പദ്മകുമാറിന്റെ സംവിധാനത്തില്‍ പ്രമുഖ വ്യവസായി വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റിലീസിനൊരുങ്ങുന്ന മാമാങ്കം കണ്ടതിന് ശേഷമുള്ള നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

“മാമാങ്ക വിശേഷങ്ങള്‍ … അങ്ങനെ മലയാളം സെന്‍സര്‍ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സര്‍ട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെന്‍സറിങ്… അതും ഏതാനും ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു… ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ… സെന്‍സറിനു ശേഷം ഞാനും, സുഹൃത്തുക്കളും കൂടി സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു…. രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി…

പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങള്‍ അദ്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല.. ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല… കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി…”

Leave comment

Your email address will not be published. Required fields are marked with *.