തിരക്കഥ കേട്ട ഉടനെ മമ്മൂട്ടി ഡേറ്റ് കൊടുത്തു; പ്രീസ്റ്റിന് മമ്മൂട്ടി കൈ കൊടുക്കാന്‍ കാരണം ഇതാണ്…

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത തോന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു പുരോഹിതനായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയ ഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍ വൈദികരുടേതിനോട് സാമ്യമുള്ള ളോഹ അണിഞ്ഞാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

2019ല്‍ കൈ നിറയെ ചിത്രങ്ങളുണ്ടായിരുന്ന മെഗാസ്റ്റാറിന് ഈ വര്‍ഷവും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഷൈലോക്ക്, വണ്‍, പ്രീസ്റ്റ് അങ്ങനെ നീളുമ്പോഴും മമ്മൂട്ടി പ്രീസ്റ്റിന് കൈ കൊടുക്കാന്‍ ഒരു കാരണമുണ്ട്. ചിത്രത്തിന്റെ തിരക്കഥ കേട്ടയുടനെ മമ്മൂട്ടിക്ക് തിരക്കഥ ഇഷ്ടപ്പെടുകയും ഉടന്‍ തന്നെ ഡേറ്റ് കൊടുക്കുകയുമായിരുന്നു. ദ പ്രീസ്റ്റിന്റെ തിരക്കഥയില്‍ മമ്മൂട്ടിക്ക് അത്രയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു. ഇതാണ് മമ്മൂട്ടി ദ പ്രീസ്റ്റില്‍ അഭിനയിക്കാന്‍ കാരണം. മഞ്ജു വാര്യരുടെ സ്വപ്നവും ഈ ചിത്രത്തിലൂടെ പൂവണിഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള മഞ്ജു വാര്യര്‍, മമ്മൂട്ടിയ്്‌ക്കൊപ്പം ഒരു ചിത്രവും നാളിതുവരെയും ചെയ്തിരുന്നില്ല. എന്നാല്‍ ഈ ചിത്രത്തിലൂടെ മഞ്ജു മമ്മൂട്ടിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മമ്മൂട്ടിയെയും മഞ്ജുവിനെയും കൂടാതെ നിഖില വിമല്‍, ശ്രീനാഥ് ഭാസി, ജഗദീഷ്, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും ചിത്രത്തിന്റേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിച്ചിരുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, കോക്ക്‌ടെയില്‍ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോന്‍ എന്നിവരാണ് തിരക്കഥ. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ആളാണ് ചിത്രത്തിലെ നവാഗത സംവിധായകന്‍ ജോഫിന്‍. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റന്‍ എന്നിവര്‍ ചേര്‍ന്നാണ് മേക്കപ്പ്. കലാ സംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സ്റ്റില്‍സ് സിനറ്റ് സാവിയര്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം, കോസ്റ്റിയൂംസ് പ്രവീണ വര്‍മ്മ, ചീഫ് അസോസിയേറ്റ് ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, സൗണ്ട് ഡിസൈന്‍ അജയദേവന്‍, ഡിസൈന്‍ ഓള്‍ഡ്‌മോഗ്‌സും നിര്‍വ്വഹിക്കുന്നു.

Leave comment

Your email address will not be published. Required fields are marked with *.