സൂപ്പർ സ്റ്റാറായി പൃഥ്വിരാജ് , കട്ട ഫാനായി സുരാജ്; “ഡ്രൈവിംഗ് ലൈസൻസ്” ടീസർ സൂപ്പർ.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ടീസറിനു മികച്ച പ്രതികരണം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ‘സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനെ’യും അയാളുടെ കടുത്ത ആരാധകനായ സുരാജിന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതാണ് ടീസര്‍. 1.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ ഇതിനോടകം അഞ്ച് ലക്ഷത്തോളവും വ്യൂസ് കഴിഞ്ഞു.

 

സച്ചിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍. സംഗീതം യക്‌സാന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്ന്. എഡിറ്റിംഗ് രതീഷ് രാജ്. സൗണ്ട് ഡിസൈന്‍ വിഗ്നേഷ് കിഷന്‍ രജീഷ്. മാഫിയ ശശി, ജോളി ബാസ്റ്റിന്‍, ദിനേശ് കാശി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ മൈക്കല്‍. ഓഡിയോഗ്രഫി ഡാന്‍ ജോസ്. ട്രെയ്‌ലര്‍ കട്ട് ഡോണ്‍ മാക്‌സ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. ക്രിസ്മസ് റിലീസ് ആണ് ചിത്രം. ഈ മാസം 20ന് തീയേറ്ററുകളില്‍ എത്തും.

 

 

Leave comment

Your email address will not be published. Required fields are marked with *.