ഇവിടത്തെ കാറ്റിനു പോലും രക്തത്തിന്റെ മണമാ…”മാര്‍ജാര ഒരു കല്ലുവച്ച നുണ” ട്രെയ്‌ലർ പുറത്തിറങ്ങി.

രാകേഷ് ബാല സംവിധാനം ചെയ്യുന്ന “മാര്‍ജാര ഒരു കല്ലുവച്ച നുണ” എന്ന സിനിമയുടെ ട്രെയ്‌ലർ സൂപ്പർ സ്റ്റാർ മോഹൻലാൽ പുറത്തിറക്കി. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഹൊറർ പ്രതീതി ഉണർത്തുന്ന ദൃശ്യങ്ങളാണ് ട്രൈലറിന്റെ ഹൈലൈറ്. അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ , ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജെറി സെെമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു.

 

 

പശ്ചാത്തല സംഗീതം-ജിസ്സൺ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ സുനീഷ് വെെക്കം, കല മനു പെരുന്ന , മേക്കപ്പ്റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, സ്റ്റിൽസ് നവീൻ, പരസ്യക്കല യെല്ലോ ടൂത്ത്, എഡിറ്റർ ലിജോ പോൾ, സ്റ്റണ്ട് റൺ രവി, നൃത്തം കൂൾ ജയന്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രുദ്ര, അസിസ്റ്റന്റ് ഡയറക്ടർ ഇസ്മയിൽ വെണ്ണിയൂർ, വിഷ്ണു, ജനാർദ്ദനൻ, പ്രശാന്ത് പ്രേംരാജൻ, പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്ത് ബാബു,ജഗദ് കാക്കാഴം ,പ്രാെഡക്ഷൻ കൺട്രോളർ സുനീഷ് വെെക്കം. ജനുവരി ആദ്യ വാരം ചിത്രം തിയേറ്ററുകളിൽ എത്തും.

 

 

Leave comment

Your email address will not be published. Required fields are marked with *.