ആംബ്രോസിനെ വിറപ്പിച്ച മോൺസ്റ്റർ പൈലി; താക്കോൽ ട്രെയ്‌ലർ കയ്യടി നേടുന്നു.

ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും പ്രധാനകഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന താക്കോൽ സിനിമയുടെ ട്രെയിലർ എത്തി. നടൻ പ്രിത്വിരാജാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകൻ ഷാജി കൈലാസാണ് താക്കോൽ നിർമിക്കുന്നത്.

 

 

ഇന്ദ്രജിത്ത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മുരളി ഗോപി ഫാദർ മാങ്കുന്നത്ത് പൈലി എന്ന കഥാപാത്രമായി എത്തുന്നു.

 

 

ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രൺജി പണിക്കർ, സുദേവ് നായർ, ലാൽ, സുധീർ കരമന, പി.ബാലചന്ദ്രൻ, ഡോ.റോണി, മീര വാസുദേവ്, തുടങ്ങിയവർക്കൊപ്പം ഷാജി കൈലാസിന്റെ മകൻ റോഷിനും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകുന്നു. ആൽബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു.

 

Leave comment

Your email address will not be published. Required fields are marked with *.