ഹസ്തരേഖശാസ്ത്രത്തിലെ ചിഹ്‌നങ്ങള്‍; കൈപ്പത്തിക്കുള്ളിലെ മണ്ഡലം നോക്കി ഫലപ്രവചനം.

0

ഹസ്തരേഖശാസ്ത്രത്തില്‍ രേഖകള്‍ക്കുള്ള അതേ പ്രാധാന്യം ചിഹ്‌നങ്ങള്‍ക്കുമുണ്ട്. ഇരുപതോളം ചിഹ്‌നങ്ങളാണ് ഇതില്‍ പ്രധാനം. നക്ഷത്രം, ഗുണനം, ശൂലം, വല, ത്രിശൂലം, സൂര്യന്‍, അടുത്തടുത്തുള്ള മൂന്നു വരകള്‍, വൃത്തം, ചന്ദ്രരേഖ, കുരിശ്, കറുത്തപുള്ളി, ദ്വീപ്, ത്രികോണം, അസ്ത്രം, ചതുരം, ശംഖ്, കൊളുത്ത്…….

 

 

 

 

ഈ ചിഹ്‌നങ്ങള്‍ കൈപ്പത്തിക്കുള്ളിലെ ഏതു മണ്ഡലത്തില്‍ വരുന്നു എന്നതിനെ ആശ്രയിച്ചാണ് ഫലപ്രവചനം നടത്തേണ്ടത്. നന്നായി ഉയര്‍ന്നു നില്‍ക്കുന്ന വ്യാഴമണ്ഡലത്തില്‍ ചതുരചിഹ്‌നം കണ്ടാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ജനപ്രീതിയും നേടും എന്നു പറയാം. എന്നാല്‍ ഇവിടെ ത്രികോണമാണ് കാണന്നതെങ്കില്‍ രാഷ്ട്രീയ രംഗത്തും സിവില്‍ സര്‍വീസ് രംഗത്തും ഉയര്‍ന്ന സ്ഥാനം നേടാനാകും. ഈ മണ്ഡലത്തില്‍ ദ്വീപ് കണ്ടാല്‍ ബന്ധുക്കള്‍ ജീവിതം നശിപ്പിക്കും. അതേ സമയം ഇവിടെ കറുത്ത കുത്താണ് കാണുന്നതെങ്കില്‍ ധനനഷ്ടം, മാനനഷ്ടം തുടങ്ങിയവയാണ് ഫലം. ഗുണനചിഹ്‌നം ധൈര്യത്തെയും നക്ഷത്രചിഹ്‌നം ഉയര്‍ച്ചയെയും കാണിക്കുന്നു. വലയാണ് വ്യാഴമണ്ഡലത്തിലെങ്കില്‍ ആഢംബരപ്രിയരായിരിക്കും.

 

 

 

 

 

ശനി മണ്ഡലത്തിലെ നക്ഷത്ര ചിഹ്‌നം തളര്‍വാത സാധ്യത കാണിക്കുന്നു. ചതുരം ആപത് സാധ്യതയും അതില്‍ നിന്ന് ബുദ്ധിപൂര്‍വം രക്ഷനേടാനുള്ള സാധ്യതയുമാണ് പറയുന്നത്. നക്ഷത്ര ചിഹ്‌നവും അതിന്റെ നാലുമൂലകളിലും ചുവന്ന പുള്ളിയും കണ്ടാല്‍ അപകടങ്ങളെ തരണം ചെയ്യാന്‍ പ്രത്യേക കഴിവുള്ളവരാണെന്നു പറയണം.
ബുധമണ്ഡലത്തില്‍ ത്രിശൂലം കണ്ടാല്‍ അംഗവൈകല്യമുണ്ടായിരിക്കും. ചതുരചിഹ്‌നമാണെങ്കില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായാലും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം ലഭിക്കും. ചെറിയ വൃത്തവും അതില്‍ കറുത്ത പുള്ളിയും കണ്ടാല്‍ ആദ്ധ്യത്മികരംഗം പുരാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ സമര്‍ത്ഥരാകും. ചെറിയ ചെറിയ നേര്‍രേഖകളുണ്ടെങ്കില്‍ സമ്പന്നരായിരിക്കും. രണ്ടുരേഖ സമാന്തരമായി വന്നാല്‍ രണ്ടുവഴികളില്‍ കൂടി പണമുണ്ടാകും.

 

 

 

 

 

ഈ മണ്ഡലത്തില്‍ നക്ഷത്രചിഹ്‌നം മാത്രം കണ്ടാല്‍ തൊട്ടതെല്ലാം പൊന്നാക്കുമെന്നു പറയണം. ത്രികോണ ചിഹ്‌നമുണ്ടായാല്‍ മോശമായ രാഷ്ട്രീയ കാര്യങ്ങളിലകപ്പെടും. കരിംപുള്ളിയും അപകടമാണ്. വല ചിഹ്‌നം കണ്ടാല്‍ ദുര്‍മരണമെന്നു പറയാം. ചെറിയ വൃത്തത്തിനു മുകളില്‍ അമ്പ് കണ്ടാല്‍ മോഷണം,തട്ടിപ്പറി എന്നിവ കൊണ്ട് മനസ്‌സ് ദുര്‍ബലമാകും. ചന്ദ്രക്കലപോലുള്ള ചിഹ്‌നം ഉണ്ടായാല്‍ ബുദ്ധിശൂന്യമായ പദ്ധതികള്‍ നടപ്പാക്കി പണം നഷ്ടപ്പെടുത്തും.

 

 

 

സൂര്യമണ്ഡലത്തില്‍ ചെറിയ വട്ടം കണ്ടാല്‍ പ്രതാപശാലിയാകും. ത്രികോണമാണെങ്കില്‍ കല, വിജ്ഞാനം തുടങ്ങിയ രംഗങ്ങളില്‍ ഗവേഷണം നടത്തുന്നവരാകും. ത്രിശൂലം കണ്ടാല്‍ രാഷ്ട്രീയത്തില്‍ തിളങ്ങും. ചെറിയ വൃത്തത്തിന്റെ നടുക്ക് പുള്ളി കണ്ടാല്‍ കല, സംഗീതം, ശില്പകല മുതലായവയില്‍ കഴിവ് തെളിയിക്കും. ബുദ്ധിശക്തി, കഴിവ് മുതലായവ ഉപയോഗിച്ച് പണവും പ്രശസ്തിയും നേടും. സൂര്യചിഹ്‌നവും ചതുരക്കുറിയും ഉണ്ടായാല്‍ ആപത്തില്‍ നിന്നും രക്ഷപ്പെടും.

 

 

 

 

ചൊവ്വ രണ്ടുണ്ട്. മേലെ ചൊവ്വയും താഴെ ചൊവ്വയും മേലെ ചൊവ്വാമണ്ഡലത്തില്‍ ചതുരചിഹ്‌നം ഉണ്ടായാല്‍ ശാന്തസ്വഭാവിയാകും. ത്രികോണ ചിഹ്‌നം യുദ്ധതന്ത്രജ്ഞന്‍മാര്‍ക്കുള്ളതാണ്. ചെറിയ വൃത്തവും അതിന്റെ നടുക്ക് കറുത്തപുള്ളിയും ഉള്ളവര്‍ ആഡംബരപ്രിയരാകും. നേരെയുള്ള തെളിഞ്ഞ ഒരു വര ധൈര്യമുള്ളവരെ കാണിക്കുന്നു. അടുക്കും ചിട്ടയുമില്ലാതെ ധാരാളം രേഖകള്‍ അനിയന്ത്രണമായ വികാരങ്ങളുള്ളവരുടേതാണ്. ചൊവ്വാമണ്ഡലങ്ങള്‍ തടിച്ചതും അതില്‍ ഗുണനചിഹ്‌നവും കണ്ടാല്‍ യന്ത്രം, വാഹനം മുതലായവ കൊണ്ട് അപകടമുണ്ടാകാം.

 

 

 

 

ചന്ദ്രമണ്ഡലത്തിലെ ചരിഞ്ഞ രേഖകള്‍ കടല്‍ യാത്ര ചെയ്യുന്നവരുടേതാണ്. തെളിഞ്ഞു കാണുന്ന സൂര്യരേഖയോടുകൂടി ഈ മണ്ഡലത്തില്‍ വല കണ്ടാല്‍ സംഗീതം, സംഗീതോപകരണങ്ങള്‍ ശില്പകല, തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ ശ്രേഷ്ഠരാകും. കണം കൈയില്‍ നിന്ന് ഈ മണ്ഡലത്തിലേക്ക് നേര്‍വര വന്നാല്‍ വിദേശജോലി ചെയ്ത് പണം നേടും. ചതുരചിഹ്‌നം വന്നാല്‍ ആപത്തുകളെ തരണം ചെയ്യും. ഈ മണ്ഡലത്തില്‍ നക്ഷത്രചിഹ്‌നം കണ്ടാല്‍ ജലം മരണകാരണമാകാം. ചെറുവൃത്തം ജലത്തില്‍ വീണുള്ള മരണത്തെ കാണിക്കുന്നു. തെളിഞ്ഞ സൂര്യരേഖയും ഈ മണ്ഡലത്തില്‍ വലരേഖയും ഉണ്ടായാല്‍ കവിത, സംഗീതം, മുതലായവയില്‍ മികച്ച ആളായിരിക്കും.

 

 

 

വൃത്തത്തിനു നടുവില്‍ ഒരു പുള്ളി കണ്ടാല്‍ ശോഭനമായ കുടുംബജീവിതമാകും. ശുക്രമണ്ഡലത്തിനു നടുവില്‍ നക്ഷത്രം കണ്ടാല്‍ സ്‌നേഹിതനെ നഷ്ടപ്പെടും.  ഗുരുമണ്ഡലത്തിന്റെ താഴെ നക്ഷത്രചിഹ്‌നം കണ്ടാല്‍ പ്രണയം സാമ്പത്തിക നഷ്ടമുണ്ടാക്കും. ചെറിയ വട്ടമാണെങ്കില്‍ മാരകരോഗങ്ങളുണ്ടാകാം. ശുക്രമണ്ഡലത്തില്‍ കുറുകെയുള്ള രേഖ വന്നാല്‍ നിരവധി പ്രണയമുണ്ടാകും. ത്രികോണമാണെങ്കില്‍ മാറി മാറി പ്രണയിക്കും. ശുക്രമണ്ഡലത്തില്‍ നേര്‍രേഖ-വ്യാഴമണ്ഡലത്തില്‍ കുരിശ് ഇത് നല്ല ദാമ്പത്യത്തെ കാണിക്കുന്നു. പ്രഭുത്വമുള്ള വിവാഹം നടക്കും. എപ്പോഴും തെറ്റായി ചിന്തിക്കുന്നവരുടെ കൈയില്‍ ചന്ദ്രക്കല കാണാം. ഒപ്പം മാനസിക നില മേശമാകും. ചെറിയ വൃത്തത്തിനുമേലേ കാണുന്ന അസ്ത്രം അടയാളം കാമാതുരതയെ കാണിക്കുന്നു.

You might also like