ക്യൂ നിന്ന നടനെ കടിച്ച് നടി

0

തെലുങ്ക് സിനിമാ താര സംഘടനയുടെ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. തെലുങ്ക് താര സംഘടനായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവെ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

May be an image of 1 person, beard, sitting and indoor

കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. പ്രകാശ് രാജും വിഷ്ണു മാഞ്ചും നയിക്കുന്ന പാനലുകളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്നും ഹേമ, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. നടന്‍ ശിവ ബാലാജി, വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തേയ്ക്കും മത്സരിച്ചു. ഇരുവരും വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയ്യില്‍ കടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു നേതൃത്വം നല്‍കിയ പാനലാണ് വിജയിച്ചത്.

May be an image of 1 person and smiling

സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവ ബാലാജി ഇടയ്ക്കു കയറിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഹേമ വിശദീകരിക്കുന്നത്.

Hema Bites Siva Balaji Hand: Latest News, Photos and Videos on Hema Bites  Siva Balaji Hand - ABP Telugu

You might also like