ട്വന്റി ട്വന്റിക്ക് ശേഷം വീണ്ടും ഒരു മെഗാ സൂപ്പർ അമ്മ ചിത്രം; 140 താരങ്ങളെ അണിനിരത്തി ക്രൈം ത്രില്ലർ.

അമ്മ സംഘടനയുടെ കൂട്ടായ്മയിൽ പുതിയ സിനിമ ഒരുങ്ങുന്നു എന്നാണ് മോഹൻലാലിന്റെ പ്രഖ്യാപനം

ട്വന്റി ട്വന്റിക്ക് ശേഷം വീണ്ടും ഒരു മെഗാ സൂപ്പർ അമ്മ ചിത്രം; 140 താരങ്ങളെ അണിനിരത്തി ക്രൈം ത്രില്ലർ.

0

(ഫോട്ടോസ് : വിപിൻ കുമാർ. വി)

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ സൂപ്പർ താരങ്ങൾ അഭിനയിച്ചു മലയാള സിനിമ താര സംഘടനയായ അമ്മയിലെ അംഗങ്ങളെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും ജനപ്രീതിയിലും മുന്നിലായിരുന്നു. ഇപ്പോഴിതാ ‘അമ്മയുടെ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഒരു സസ്‌പെൻസ് വാർത്ത പുറത്തുവിട്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ.

അമ്മ സംഘടനയുടെ കൂട്ടായ്മയിൽ പുതിയ സിനിമ ഒരുങ്ങുന്നു എന്നാണ് മോഹൻലാലിന്റെ പ്രഖ്യാപനം.”അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മൾ വളരെക്കാലം മുൻപ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ സിനിമ”- മോഹൻലാൽ പറഞ്ഞു.

പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ ഒരു ക്രൈം ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസാണ് നിർമാണം. കഥ, തിരക്കഥ, സംഭാഷണം രാജീവ് കുമാറാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിൽ 140 താരങ്ങൾ അണിനിരക്കും. സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. ഒരു ചോദ്യ ചിനമാണ് പോസ്റ്ററിൽ ടൈറ്റിൽ സ്ഥാനത്തു ഉള്ളത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ.

You might also like