എന്നെ പാവങ്ങളുടെ മിയ ഖലീഫ എന്നാണ് ആളുകൾ വിളിക്കുന്നത്- അനാർക്കലി

ആനന്ദത്തിലൂടെ പ്രേക്ഷക പ്രീതി നേടി യുവാക്കളുടെ ഇടയിൽ തരംഗമായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ.

എന്നെ പാവങ്ങളുടെ മിയ ഖലീഫ എന്നാണ് ആളുകൾ വിളിക്കുന്നത്- അനാർക്കലി

0

പുതുമുഖങ്ങൾ മുഖ്യ വേഷത്തിലെത്തി ബോക്സ് ഓഫീസിൽ സൂപ്പർ വിജയം നേടിയ ചിത്രമാണ് ‘ആനന്ദം’. ആനന്ദത്തിലൂടെ പ്രേക്ഷക പ്രീതി നേടി യുവാക്കളുടെ ഇടയിൽ തരംഗമായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ. പ്രസിദ്ധ ഫോട്ടോഗ്രാഫർ നിയാസ് മരിക്കാരുടെ മകളാണ് അനാർക്കലി മരിക്കാർ.

ആനന്ദത്തിന് ശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ അനാർക്കലി മുഖ്യ വേഷം ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്രയും ആരാധകരുള്ള അനാർക്കലി ഇതുവരെയും സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്. പൃഥ്വിരാജ് ചിത്രം വിമാനം , പാർവതി ചിത്രം ഉയരെ എന്നീ സിനിമകളിലും അനാർക്കലി സഹനടിയായി തിളങ്ങി.

അനാർക്കലി സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ സജീവമാണ്. താരത്തെ കാണാൻ ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അനാർക്കലി മരിക്കാർ നൽകിയ മറുപടിയാണ് വൈറലായത്. പാവങ്ങളുടെ മിയ ഖലീഫ എന്നാണ് എന്നെ കുറിച്ച് പലരും പറയാറുണ്ടെന്നാണ് നടി മറുപടി പറഞ്ഞത്. മിയ ഖലീഫ ഒരു പോൺ സ്റ്റാറാണ് പക്ഷേ ആ രീതിയിൽ അല്ല ഉദ്ദേശിച്ചത്, എന്തോ മുഖച്ഛായ അവരുടെ പോലെ തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എനിക്കും അതുപോലെ തോന്നിയിട്ടുണ്ടെന്നും അനാർക്കലി മരയ്ക്കാർ കുറിച്ചു.

പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ് ജന്മങ്ങൾ ..പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം ഇവർക്ക് എല്ലാം കുഴപ്പമാണ് – സാധിക.

അപ്പാനി ശരത്ത് നായകനായിഎത്തുന്ന അമല എന്ന സിനിമയാണ് അനാർക്കലിയുടെ പുതിയ റിലീസ് ചിത്രം. സദാചാരവാദികളുടെ ആക്രമണങ്ങളോ വിവാദങ്ങളോ വകവയ്ക്കാതെ നടി തന്റെ ഗ്ലാമർ ലുക്ക് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഈ ഇടയ്ക്ക് അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ട് വിവാദമായിരുന്നു. ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു താരം എത്തിയത്, തുടർന്ന് വിമർശങ്ങൾ ഏറ്റു വാങ്ങുകയും; ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവ്വം ഉണ്ടാകില്ലെന്നും അനാർക്കലി വ്യക്തമാക്കിയിരുന്നു.

You might also like