
“മമ്മൂക്ക സെറ്റിലേയ്ക്ക് വരുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്ക്കുന്ന പോലെ ആയായിരുന്നു ഞങ്ങള്‍..” അനുഭവം തുറന്ന് പറഞ്ഞ് അക്ഷയ
മമ്മൂക്ക സെറ്റിലേയ്ക്ക് വരുമ്പോഴുള്ള അനുഭവം തുറന്ന് പറഞ്ഞ് അക്ഷയ പ്രേംനാഥ്. ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ സുഹൃത്തായി വേഷമിട്ട അക്ഷയ ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള കോസ്റ്റിയൂം ഡിസൈനറായി മാറിയിരിക്കുകയാണ്. വണ്‍, ഹോം, ഭ്രമം തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം കോസ്റ്റിയൂം തയ്യാറാക്കിയിരിക്കുന്നത് അക്ഷയയാണ്.
നടിയില്‍ നിന്നും കോസ്റ്റിയൂം ഡിഡൈനറായിട്ടുള്ള അക്ഷയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള അക്ഷയുടെ ആദ്യ ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ.
മമ്മൂക്ക സെറ്റിലേയ്ക്ക് വരുമ്പേള്‍ ഒരു സ്കൂളില്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ എല്ലാവരും നില്‍ക്കുമായിരിക്കും. അത്രയും പ്രോപ്പറായി നടന്നൊരു സെറ്റായിരുന്നു അതെന്നും അക്ഷയ പറയുന്നു. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അക്ഷയ ഇക്കാര്യം വ്യക്തമാക്കിയത്.
കുറേ സീനിയര്‍ ആക്ടേഴ്സ് അഭിനയിച്ച ചിത്രമായിരുന്നു വണ്‍ എന്നും അക്ഷയ പറയുന്നു. സിദ്ദിഖ്. ജഗദീഷ്, മുരളീഗോപി, ജോജു അങ്ങനെ ഒരു വലിയ താരനിര ഉള്ള ചിത്രമായിരുന്നു. കോസ്റ്റിയൂം ഡിസൈന്‍ എന്നതിനേക്കാള്‍ കോസ്റ്റിയൂം മാനേജ്മെന്റിന് പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു വണ്‍ എന്നും അക്ഷയ പറയുന്നു.