
“മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് സ്വപ്നം മാത്രം”
മലയാള സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.കെ രാജീവ് കുമാര്‍. ഇപ്പോഴിതാ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്. തന്റെ അടുത്ത ചിത്രത്തില്‍ നായകനായി മമ്മൂട്ടി എത്തുമെന്നാണ് സംവിധായകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
നേരത്തെ ഇക്കാര്യത്തില്‍ അദ്ദേഹം ഉത്തരം തുറന്ന് പറഞ്ഞിരുന്നതായും പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാര്‍ത്ഥ്യമല്ല എന്നതാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ ഹോളിവുഡ് ചിത്രത്തില്‍ നായികയായി ഒരു ഹോളിവുഡ് നടി എത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഷെയ്ന് നിഗം നായകനായ ബര്‍മുഡ, കോളാമ്പി എന്നീ ചിത്രങ്ങളാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.