ഒരു കലാകാരന്റെ പ്രതികാരവുമായി ദുല്‍ഖര്‍ സല്‍മാന്‍

0

ഒരു കലാകാരന്റെ പ്രതികാരവുമായി യുവാക്കളുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ചുപ്. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ വേഷമിടുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്.

May be an image of 1 person, beard, standing, tree and outdoors

ആര്‍.ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചുപ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികാരം) എന്നാണ്. പാഡ് മാന്‍, ഷമിതാഭ്, ചീനി കം, പാ, കി ആന്‍ഡ് ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാല്‍കി.

May be an image of text that says 'SUNNY DULQUER SHREYA POOJA DEOL SALMAAN DHANWANTHARY BHATT Revenge of the Artist CHUP RBALKI'

ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ട് ആണെങ്കിലും ടൈറ്റില്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്ന ഗുരു ദത്തിനോടുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ ആര്‍.ബാല്‍കി നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതൊരു ബയോപിക് ചിത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

May be a closeup of 1 person, beard and outdoors

സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബാല്‍കിക്കൊപ്പം, റിഷി വിര്‍മാനി, രാജ സെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിശാല്‍ സിന്‍ഹ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീതവും നിര്‍വ്വഹിക്കും.

May be an image of 1 person, beard and sunglasses

You might also like