അന്ന് ധ്രുവം പിന്നെ ട്വന്റി ട്വന്റി ; വീണ്ടും മമ്മൂട്ടി – ജയറാം കോമ്പോ.

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മെഗാതാരം മമ്മൂട്ടിയും ജനപ്രിയതാരം ജയറാമും വീണ്ടും ഒരു ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നു.

അന്ന് ധ്രുവം പിന്നെ ട്വന്റി ട്വന്റി ; വീണ്ടും മമ്മൂട്ടി – ജയറാം കോമ്പോ.

0

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മെഗാതാരം മമ്മൂട്ടിയും ജനപ്രിയതാരം ജയറാമും വീണ്ടും ഒരു ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നു. ഗുഡ് വിൽ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്നപുതിയ ബിഗ് ബജറ്റ് സിനിമയിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിച്ചു അഭിനയിക്കുന്നത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

1993ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്ര ധ്രുവത്തിലായിരുന്നു മമ്മൂട്ടിയും ജയറാമും അവസാനം ഒരുമിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മന്നാഡിയാർ സഹോദരങ്ങളായാണ് ഇരുവരും വേഷമിട്ടത്. 2008ൽ ജോഷി തന്നെ ഒരുക്കിയ ട്വന്റി ട്വന്റിയിലും മമ്മൂട്ടിയും ജയറാമും അണിനിരന്നിരുന്നു.

2018ല്‍ തുടങ്ങാനിരുന്ന ഈ ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഗെയിം ത്രില്ലര്‍ ജോണർ ആയിരിക്കും പുതിയ ചിത്രം. വണ്‍, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രദർശനത്തിന് ഒരുങ്ങുന്നത്. ഭീഷ്മ പര്‍വ്വം എന്ന അമ്മാൾ നീരദ് സംവിധാനത്തിൽ ഒരുങ്ങുന്നചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മണി രത്‌നത്തിന്റെ ബിഗ് ബജറ്റ് സിനിമ പൊന്നിയിന്‍ സെല്‍വനാണ് ജയറാമിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഭാസ് ചിത്രം രാധേശ്യാമിലും ജയറാം അഭിനയിക്കുന്നുണ്ട്. അല്ലു അര്‍ജുന്റെ സൂപ്പർ ഹിറ്റ് അല വൈകുണ്ഠപുരമുലോ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ തെലുങ്കില്‍ കൂടുതൽ തിരക്കേറുന്ന താരമായിരിക്കുകയാണ് ജയറാം.

 

You might also like