വീട്ടിലെ കുഞ്ഞ് അതിഥിയെ പരിചയപ്പെടുത്തി കാജല്‍ അഗര്‍വാള്‍….

0

വീട്ടിലെ കുഞ്ഞതിഥിയെ പരിചയപ്പെടുത്തി തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ അതിഥിയെ കുറിച്ച് കാജല്‍ പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം കുഞ്ഞതിഥിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

May be an image of 1 person, standing and indoor

“തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, ലിറ്റില്‍ മിയ. എന്നെ അറിയുന്നവര്‍ക്കറിയാം, കുട്ടിക്കാലം മുതല്‍ എനിക്ക് നായയെ പേടിയാണ്. അതേസമയം കിച്ച്‌ലുവിന് നായ്ക്കുട്ടികളെ വളരെ ഇഷ്ടമാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്നതിനാല്‍ യഥാര്‍ത്ഥ അനുകമ്പയുടെ അര്‍ത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു.

May be an image of 1 person and dog

എല്ലാവരെയും ഉള്‍ക്കൊള്ളാനും സ്‌നേഹം പ്രചരിപ്പിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നു. മിയ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും (ഒരുപാട് കഠിനാധ്വാനവും) കൊണ്ടു വന്നിട്ടുണ്ട്.”

May be an image of 1 person

ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഒടുവില്‍ 2020 ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം.

May be an image of 2 people

You might also like