“15 ദിവസം മുന്‍പ് എന്നോടൊപ്പം അഭിനയിച്ചു..”; ഇടറിയ വാക്കുകളോടെ മമ്മൂട്ടി

0

അഭിനയ കുലപതി നെടുമുടി വേണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ലോകം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ നെടുമുടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

May be a closeup of 1 person, beard, eyeglasses and text that says 'Indiaglitz Malayalam'

നെടുമുടി വേണുവുമായി നാല്‍പ്പത് വര്‍ഷത്തെ പരിചയമുണ്ടെന്നും സൗഹൃദത്തിന് അപ്പുറത്തേയ്ക്കുള്ള ഒരു ബന്ധമാണ് അദ്ദേഹവുമായി തനിക്കുള്ളതെന്നും മമ്മൂട്ടി പറയുന്നു. 15 ദിവസം മുന്‍പ് അദ്ദേഹം തന്നോടൊപ്പം അഭിനയിച്ചിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

May be an image of 2 people, beard and indoor

നെടുമുടി വേണു എന്ന് പറയുന്ന, എന്റെ സുഹൃത്തിന്റെ ഈ വിയോഗം മലയാള കലാ സാംസ്‌കായിക രംഗത്തിന് വലിയൊരു ആഘോതമാണ്. വ്യക്തിപരമായി എന്റെ നഷ്ടം നഷ്ടമായി തന്നെ അവശേഷിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു നാല്‍പ്പത് വര്‍ഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേയ്ക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുന്‍പ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കും.. ഇടറിയ വാക്കുകളോടെ ഇപ്രകാരമാണ് മമ്മൂട്ടി പറഞ്ഞത്.

Nedumudi Venu wins the State Award by Defeating Mammooty -  MalayalamEmagazine.comMalayalamEmagazine.com | Lifestyle, Fashion, Health,  Relation, Entertainment, Technology, Cinema

നെടുമുടി വേണു അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനാകുന്ന പുഴു. ചിത്രത്തിലെ നെടുമുടിയുടെ ചിത്രം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

May be an image of 3 people, people sitting, people standing and text

You might also like