സമൂഹമനസാക്ഷിയെ നടുക്കിയ അരുംകൊല; മകനെ മാതാവ് കുത്തികൊന്നു

0

പാലക്കാട്‌ ജില്ലയിലെ തച്ചനാട്ടുകര വടശ്ശേരിപ്പുറത്ത് ആറ് വയസ്സുകാരനെ മാതാവ് കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു ഈ സംഭവം. വടശ്ശേരിപ്പുറം ജമാലിയ മദ്​റസക്ക് സമീപത്തുള്ള നാലകത്ത് ഹസനത്ത് എന്ന മുപ്പത്തിയഞ്ചു കാരിയാണ് തന്റെ ആറ് വയസ്സ്​ പ്രായമുള്ള മകന്‍ ഇര്‍ഫാനെ കുത്തിക്കൊലപ്പെടുത്തിയത്.

mom-killed-6-year-old-boy

‘പൊയ്യ്കയിൽ കുളിർ പൊയ്യ്കയിൽ…’ വിനീത് സീമയുടെ നീരാട്ടു ഫോട്ടോഷൂട്ട് ഹിറ്റ്.

ഇവരുടെ ഒൻപത് മാസം പ്രായമായ ഇളയകുഞ്ഞ്​ ഹുസ്​ന മുറ്റത്ത് കിടന്ന് കരയുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മകനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. ദേഹത്ത് രക്തം പുരണ്ടനിലയില്‍ വീടിന്‍െറ വരാന്തയില്‍ തന്നെ കിടക്കുകയായിരുന്നു മാതാവ്​. രണ്ട് വര്‍ഷത്തോളമായി മാനസികാസ്വസ്ഥതക്ക് ഇവർ ചികിത്സയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ദിലീപ് ഏട്ടൻ എന്നെ മോളു എന്നായിരുന്നു വിളിച്ചിരുന്നത്- നിക്കി ഗൽറാണി

ആക്രമ സ്വഭാവം കാണിച്ചിരുന്നില്ലെന്നും, കുട്ടികളുമായി ഇവർ നല്ലസ്നേഹത്തില്‍ ആയിരുന്നെന്നും പറയപ്പെടുന്നു. ഇവരുടെ ഭര്‍ത്താവ് സക്കീര്‍ ഹുസൈന്‍ ആലുവയിലെ ജുമാമസ്ജിദില്‍ ജോലിചെയ്യുന്നു.

You might also like