മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? – രശ്മിത രാമചന്ദ്രൻ.

പൃഥ്വിരാജ് സുകുമാരന് എതിരെ കേസെടുക്കണമെന്ന് അഡ്വക്കറ്റ് രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കുറച്ചു മാസങ്ങൾക്ക് മുൻപ് രഹ്‌ന ഫാത്തിമയുടെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു

0

പൃഥ്വിരാജ് സുകുമാരന് എതിരെ കേസെടുക്കണമെന്ന് അഡ്വക്കറ്റ് രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘രഹ്‌ന ഫാത്തിമ കാണിച്ചാല്‍ കേസ്, പൃഥ്വിരാജ് കാണിച്ചാല്‍ കേസില്ല’ സോഷ്യൽ മാധ്യമത്തിൽ നഗ്‌നത കാണിച്ച പൃഥ്വിരാജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഡ്വ. രശ്മിത രാമചന്ദ്രന്റെ കുറിപ്പ് മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഒഫീഷ്യൽ സോഷ്യൽ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സംഭവവസ്തു. ആ ഫോട്ടോയ്ക്ക് എതിരെയാണ് അഡ്വ. രശ്മിതയുടെ പ്രതികരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിഷ്പക്ഷമായി നടപ്പാക്കുന്ന നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ പോലീസ് കേസെടുക്കാത്തതെന്ന് അഡ്വ. രശ്മിത ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപ് രഹ്‌ന ഫാത്തിമയുടെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ ആ സംഭവവുമായി പ്രിത്വിരാജിനെ ബന്ധപ്പെടുത്തിയാണ് രശ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ്. കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നടന്റെ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ കേസെടുക്കണമെന്നും സ്വന്തം നിഷ്പക്ഷതയും നീതിബോധവും തെളിയിക്കണമെന്നുമാണ് രശ്മിത പറയുന്നത്. രഹ്‌ന ഫാത്തിമയുടെ നഗ്‌നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ തന്നെ പോലീസ് പൃഥ്വിരാജ് സുകുമാരനെതിരെയും കേസെടുക്കണം എന്നാണ് രശ്മിത പറയുന്നത്.

രശ്മിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം തന്നെ രശ്മിത രാമചന്ദ്രന്റെ കുറിപ്പ് വൈറൽ ആയിക്കഴിഞ്ഞു. പോസ്റ്റിന് താഴെ ചർച്ചകളും പൊടിപൊടിക്കുന്നുണ്ട്. അത്രയേറെ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രശ്മിതയുടെ പോസ്റ്റിനെ പരിഹസിച്ചും വിമർശിച്ചും ഒരുപാട് കമന്റുകളുണ്ട്.

അഡ്വക്കറ്റ് രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- “രഹ്‌ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്തു തരണം….
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്.
ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്‌ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം.
കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ….”

 

You might also like