അഭ്യൂഹങ്ങള്‍ക്ക് വിരാമം.. വെളിപ്പെടുത്തലുമായി സാമന്തയും നാഗ ചൈതന്യയും

0

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സാമന്തയും നാഗചൈതന്യയും. തെന്നിന്ത്യയിലെ പ്രിയ താര ജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. കുറച്ച് നാളായി സാമന്തയും നാഗ ചൈതന്യയുമാണ് സോഷ്യല്‍ മീഡിയകളിലടക്കമുള്ള മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നേരത്തെ തെലുങ്ക് മാധ്യമങ്ങളും താരങ്ങളുടെ വിവാഹ മോചനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു.

May be an image of 2 people and people smiling

പലപ്പോഴും വാര്‍ത്തകളോട് മൗനം പാലിക്കുകയോ വ്യക്തമായ ഉത്തരം നല്‍കാതിരിക്കുകയുമാണ് ഇരുകൂട്ടരും ചെയ്തിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇതേകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

May be an image of 2 people, people sitting, drink and indoor

“ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും,
ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു പതിറ്റാണ്ടിലധികമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിലെ ഈ സൗഹൃദം ഇനിയങ്ങോട്ടും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക സ്‌നേഹബന്ധമായി തുടരുമെന്ന് വിശ്വസിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ വേണ്ട പ്രൈവസി തരണമെന്നും ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്‌നേഹിക്കുന്ന മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി.” -ഇപ്രകാരമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതേ കുറിപ്പ് നാഗചൈതന്യയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു.

May be an image of 2 people

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും തന്റെ പേരിനൊപ്പം ഉണ്ടായിരുന്ന നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2017 ഒക്ടോബര്‍ ആറിനായിരുന്നു ഇരുവരും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.

May be an image of 2 people and people smiling

You might also like