“സ്‌കൂളില്‍ നിന്നുള്ള ആദ്യ പാഠം.. വഞ്ചകര്‍ ഒരിക്കലും വിജയിക്കില്ല”

0

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന ദു:ഖവാര്‍ത്തയാണ് ഇന്ന് സിനിമാ ലോകവും ആരാധകരും കേട്ടത്. ആരാധകരെ ഏറെ വിഷമത്തിലാഴ്ത്തുന്ന പ്രഖ്യാപനമാണ് ഇരുതാരങ്ങളും നടത്തിയത്. സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയല്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ നിരവധി പേര്‍ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

May be an image of 2 people, people standing and outdoors

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ട്വീറ്റുമായി എത്തിയിരിക്കുകയാണ്. “സ്‌കൂളിലെ ഒരു അദ്ധ്യാപകനില്‍ നിന്ന് ഞാന്‍ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് വഞ്ചകര്‍ ഒരിക്കലും ജീവിത വിജയം നേടില്ല എന്നായിരുന്നു. നിങ്ങളുടേത് എന്താണ്?” -ഇപ്രകാരമാണ് താരം ട്വീറ്റ് ചെയ്തത്.

May be an image of 1 person

നേരത്തെ സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരന്നു. പിന്നീട് ഇരുവരും പിരിയുകയും, നാഗ ചൈതന്യയെ സാമന്ത വിവാഹം കഴിക്കുകയുമായിരുന്നു. സാമന്തയും സിദ്ധാര്‍ത്ഥും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും പിരിയുകയായിരുന്നു.

May be an image of 1 person

ഇപ്പോഴിതാ സാമന്തയുടെയും നാഗ ചൈതന്യയുടെയും വേര്‍പിരിയല്‍ വാര്‍ത്ത വന്നതോടെ സിദ്ധാര്‍ത്ഥ് പങ്കുവെച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ തന്റെ ട്വീറ്റില്‍ താന്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അതേസമയം കാലമിത്രയായിട്ടും ഉള്ളിലെ ദേഷ്യം ഇതുവരെയും കെട്ടടങ്ങിയിട്ടില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

May be an image of 1 person

You might also like