കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി മാര്‍ച്ച് 26 മുതല്‍ പ്രേക്ഷകന്റെ കൂടെ ..

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ റോളിൽ മമ്മൂട്ടി എത്തുന്ന 'വണ്‍' മാര്‍ച്ച് 26 മുതല്‍

കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി മാര്‍ച്ച് 26 മുതല്‍ പ്രേക്ഷകന്റെ കൂടെ ..

0

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ റോളിൽ മമ്മൂട്ടി എത്തുന്ന ‘വണ്‍’ മാര്‍ച്ച് 26 മുതല്‍ തിയറ്ററുകളില്‍ വരുന്നു. ബോബി-സഞ്ജയ് തിരക്കഥയെഴുതിയ പൊളിറ്റിക്കല്‍ എന്റര്‍ടെയിനല്‍ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് വിശ്വനാഥാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വണിന്റെ നിര്‍മ്മാണം. വൈദി സോമസുന്ദരമാണ് ക്യാമറ.

കടക്കല്‍ ചന്ദ്രനെന്ന കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രിയെയാണ് മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമകാലിക രാഷ്ട്രീയവുമായി ചേര്‍ന്നുനീങ്ങുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്നോടിയായി മുഖ്യമന്ത്രി മുഖ്യ കഥാപാത്രമായെത്തുന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു എന്നതും പ്രേക്ഷകരിൽ കൗതുകമുണർത്തുന്നുണ്ട്.

You might also like