സെൻസറിങ്കഴിഞ്ഞു; റിലീസിന് ഒരുങ്ങി “മേപ്പടിയാൻ”.

നവാഗത സംവിധായകൻ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി മേപ്പടിയാൻ സംവിധാനം

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന “മേപ്പടിയാൻ” സിനിമയുടെ സെൻസറിങ് പൂർത്തിയായി.

0

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന “മേപ്പടിയാൻ” സിനിമയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു ആണ് ലഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് സെൻസറിം​ഗ് കഴിഞ്ഞ വിവരം സോഷ്യൽ മാധ്യമത്തിലൂടെ അറിയിച്ചത്. മേപ്പടിയാൻ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം വ്യക്തമാക്കി. നവാഗത സംവിധായകൻ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി മേപ്പടിയാൻ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമൻ, കാർത്തിക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ സംരഭമായ UMF ന്റെ ആദ്യ ചിത്രമാണ് “മേപ്പടിയാൻ”. നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്രസംയോജനം.

 

You might also like