പുരസ്‌കാരം തുല്ല്യ പ്രതിഫലം വാങ്ങാൻ കാരണമാകുമോ ഒരു നടിയാണോ ചിത്രം വിജയിപ്പിക്കുന്നത് !!

Actress oriented movies and awards - Mtoday

മലയാള നായികമാരിൽ നിന്നും അന്യഭാഷ ചിത്രങ്ങളിൾ അഭിനയിച്ച് പുരസ്‌കാരങ്ങൾ നേടിയ താരങ്ങൾ ഒരുപാട് പേരുണ്ട്…. READ MORE..

1,261

മലയാള നായികമാരിൽ നിന്നും അന്യഭാഷ ചിത്രങ്ങളിൾ അഭിനയിച്ച് പുരസ്‌കാരങ്ങൾ നേടിയ താരങ്ങൾ ഒരുപാട് പേരുണ്ട് ഉർവശി, പ്രിയമണി കീർത്തി സുരേഷ്, ശോഭന തുടങ്ങി ഒരുപാട് നായികമാർ. പക്ഷെ ഒരു പുരസ്‌കാരം കിട്ടിയെന്നു വിചാരിച്ച് ഇന്ത്യയിലെ ഏറ്റവും നല്ല നടിയെന്ന് പറയാൻ പറ്റുകയില്ല. ഇവിടെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഏത് നടന്മാരായാലും ആ നടന്റെ പേര് പറഞ്ഞാണ് ഭൂരിപക്ഷം പ്രേഷകരും ആ ചിത്രം കാണാൻ പോകുന്നത്.

നമ്മൾ മലയാളികൾ നടിമാരുടെ പേരുകൾ നോക്കികയറുന്ന രണ്ടു മൂന്ന് നായികമാർ മാത്രമേ ഇന്ന് നിലവിലുള്ളു ആദ്യത്തെ താരം നയൻതാര പിന്നെ മഞ്ജുവാര്യർ ചിലപ്പോൾ രജിഷ വിജയൻ. അപർണ്ണയെന്ന നടിക്ക് ഒരു പുരസ്കാരം കിട്ടിയെന്ന് വിചാരിച്ച് അവരുടെ ചിത്രങ്ങൾ ആരും അവരുടെ പേരിൽ കാണാൻ നിൽക്കില്ല കുറച്ചു സമയംകൂടി എടുക്കു ഇപ്പോൾ പരമാവധി വെറുപ്പിക്കാതിരിക്കു അപർണ്ണയിലെ നടിയിപ്പോൾ അഭിനയത്തിൽ കുറച്ചു മെച്ചപ്പെട്ടു ഇപ്പോൾ നോക്കുകയാണെങ്കിൽ 15% മാർക്ക്‌ കൊടുക്കാം ഇനിയും 85 % കൂടിയുണ്ട് അതുകൂടി നേടൂ.

ആരാണോ ഒരു ചിത്രം വിജയിപ്പിക്കുന്നത് അല്ലെ ആരുടെ പേരിൽ ആണോ അത് അറിയപ്പെടുന്നത് അവരുടെ തന്നെയാണ് വിജയം അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകേണ്ടതാർക്ക് വായനക്കാർക്ക് പ്രതികരിക്കാം. അതിനു നല്ലൊരു ഉദാഹരണമാണ് ഈ നടികൾ മഞ്ജു വാര്യർ, നയൻതാര അവർ മുന്നിൽ നിന്ന് നയിക്കുന്ന ചിത്രങ്ങളിൽ അവർ നല്ല പ്രതിഫലം തന്നെയാണ് വാങ്ങുന്നത്.

ഒരു ചിത്രം ആരാണ് ലാഭത്തിലേക്ക് നയിക്കുന്നത് അവർക്കാണ് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത് അതിൽ പുരുഷനോ സ്ത്രീയോ എന്ന വ്യത്യാസമില്ല പക്ഷെ അവർക്ക് അതിനു കഴിയണം. തുല്യ പ്രതിഫലം വേണമെന്ന് അഭിപ്രായമുള്ളവർ സ്വന്തമായി ഒരു ചിത്രം നിർമ്മിച്ചശേഷം അതിൽ അഭിനയിച്ച് വൻവിജയമാക്കി ഞാനും തുല്ല്യ പ്രതിഭലത്തിന് യോഗ്യതയുണ്ട് എന്ന് തെളിയിക്കട്ടെ.

ഒരു പ്രസ്താവന നടത്തും മുൻപ് ആർക്കുവേണ്ടിയാണ് അല്ലെ എന്തിനുവേണ്ടിയാണ് ഈ പ്രതിവാദങ്ങൾ എന്ന സ്വയം ചിന്തിക്കുക അതിപ്പോൾ വളർന്നു വരുന്ന ഒരു നടിയായാലും നടനായാലും നമ്മൾ ഓരോരുത്തരും ഒരു പ്രസ്താവനക്കു മുൻപ് ഒന്നുകൂടി ചിന്ദിക്കുക.പഴയ ഒരു ചിത്രം പറയുന്ന വാചകം ഓർമ്മ പെടുത്തുന്നു വാ വിട്ട വാക്കും കൈ വിട്ട ആയുധവം തിരിച്ചു എടുക്കാൻ പറ്റില്ല ഇതെങ്കിലും ഒന്നു ഓർമ്മയിൽ വയ്ക്കണേ അപേക്ഷയാണ് എന്ന് നിങ്ങളുടെ “വായനക്കാരുടെ” സ്വന്തം എസ് എസ് നായർ ഒപ്പ് വീണ്ടും കാണാം നന്ദി നമസ്കാരം.

You might also like