വായനയുടെ സുഖം തിരശീലയിൽ കിട്ടില്ല; “അനന്തഭദ്രം” ഉദാഹരണം മാത്രം !!

Anandabhadram is a 2005 Indian Malayalam-language dark fantasy horror film based on the novel of the same name by Sunil Parameshwaran. It was the debut Malayalam film venture of director Santosh Sivan.The film stars Prithviraj, Kavya Madhavan, Manoj K Jayan, Kalabhavan Mani, Biju Menon, Riya sen etc...

ഏകദ്ദേശം ഒരു പതിനെട്ടു വർഷങ്ങൾക്ക് മുൻപ് അന്നത്തെ മനോരമ ആഴ്ചപതിപ്പിലാണ് സുനിൽ പരമേശ്വരന്റെ അനന്തഭദ്രം ഞാൻ വായിക്കുന്നത്..

240

ഏകദ്ദേശം ഒരു പതിനെട്ടു വർഷങ്ങൾക്ക് മുൻപ് അന്നത്തെ മനോരമ ആഴ്ചപതിപ്പിലാണ് സുനിൽ പരമേശ്വരന്റെ അനന്തഭദ്രം ഞാൻ വായിക്കുന്നത് അന്ന് എനിക്ക് അമ്മാവൻ ഒരു പത്തു രൂപ തരും അതിൽ ഒരു ആഴ്ച്ച പതിപ്പും പുള്ളിക്ക് ഒരു കാജാ ബീഡിയും കഥക്കിന്റെ തീപ്പെട്ടിയും മിച്ചം വരുന്ന പൈസക്ക് കപ്പലണ്ടി മിട്ടായി അതായിരുന്നു ശീലം. പറഞ്ഞു വന്നത് അതിലെ അ രചന പുറത്തിറങ്ങി അധികം വൈകാതെ തന്നെ സന്തോഷ് ശിവന്റെ സംവിധാനത്തിൽ ചലച്ചിത്രവുമായി.

ഇന്നും മലയാള ചലച്ചിത്ര ലോകത്തെ ലക്ഷണമൊത്ത ഫാന്റസി ചിത്രങ്ങളിൽ ഒന്നായി അനന്തഭദ്രം സിനിമ അംഗീകരിക്കുമ്പോൾ എനിക്ക് ഒരൽപ്പം തൃപ്തി കുറവുണ്ട് , ഞാൻ അന്ന് ഇടക്ക് ഒക്കെ ആഴ്ച്ച പതിപ്പ് അടിച്ചു മാറ്റി അത് വായിക്കുമായിരുന്നു.എന്നെ പോലെ ആ നോവൽ വായിച്ചവരിൽ പലരെയും ഒന്നു ചെറുതായിട്ട് പോലും തൃപ്തിപ്പെടുത്തുന്നതിൽ ആ ചലച്ചിത്രം പരാജയപ്പെട്ടുവെന്നത് ഇന്നും നില നിൽക്കുന്ന വസ്തുതയാണ്.

ആദ്യ കാരണം ശിവപുരമെന്ന ഗ്രാമത്തിന്റെ പശ്ചാത്തലമായിരുന്നു.അത്രക്ക് വലുതായിരുന്നു വായനക്കാരുടെ മനസിലെ ആ പ്രപഞ്ചം. ആ എഴുത്തിലെ നായക കഥാപാത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശിവറാം അത്രക്ക് അപ്രസക്തമായി, പിന്നെയും പാളിപ്പോയത് ഭദ്ര എന്ന കഥാപാത്രമായി സിനിമയിൽ കാവ്യാമാധവനെ തെരഞ്ഞെടുത്തത് ഒരു വലിയ അവദ്ധം ആയിരുന്നു. കഥയിലുടനീളം നിറഞ്ഞു നിൽക്കുന്ന സൂര്യൻ എന്ന ഗന്ധർവനും അമ്മിണികുട്ടിയെന്ന യക്ഷിയും,പിന്നെ സർപ്പഗന്ധി തൊട്ടു പിന്നാലെ അപ്പുണ്ണി തുടങ്ങിയ പല കഥാപാത്രങ്ങളും തിരശീലയിൽ അപ്രത്യക്ഷരായി. ചുരുക്കത്തിൽ എഴുത്തിൽ നിന്നും ആത്മാവ് നഷ്ടപ്പെട്ട ഒരു അസ്ഥികൂടം മാത്രമായിരുന്നു തിരശീലയിൽ ഞാൻ കണ്ട തിരക്കഥ.

എന്നാൽ ആ തിരക്കഥയെ ബ്രില്യന്റ് എന്നു വിശേഷിപ്പിക്കാവുന്ന മിന്നുന്ന ഷോട്ടുകളിലൂടെ സന്തോഷ് ശിവനും, കൂടെ നിന്ന ദിഗംബരനെന്ന കഥാപാത്രത്തിലേക്ക് ഒരു അഗ്നിഗോളം പോലെ പകർന്നാട്ടം നൽകിയ മനോജ് കെ ജയനും ചേർന്ന് ഒരുപരിധി വരെ തിരിച്ചു പിടിക്കുകയായിരുന്നു ചിത്രത്തിൽ. എം ജി രാധാകൃഷ്ണന്റെ സംഗീതവും മികവ് പുലർത്തി . എന്നാൽ എഴുത്തു വായിച്ച എന്നിലെ വായനക്കാരൻ പ്രേക്ഷകന് ആയപ്പോൾ നിരാശ മാത്രം. ഇന്ന് പഴയ ഒരു മനോരമ കടലാസ്സിൽ കപ്പലണ്ടി പൊതിഞ്ഞു വാങ്ങിയപ്പോൾ തോന്നിയ ഒരു കിറുക്കൻ എഴുത്ത് വീണ്ടും കാണും വരെ സ്വന്തം എസ് എസ് നായർ എന്ന് ഒപ്പ്.

You might also like