എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് നിങ്ങൾ പറയരുത്- അനുമോള്‍.

മുഖ്യമായും മലയാളം, തമിഴ് ചിത്രങ്ങളില്‍ വളരെ ശ്രദ്ധ കേന്ദ്രികരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് അനുമോള്‍. അനുമോളുടെ ശ്രദ്ധ നേടിയ ചിത്രങ്ങൾ ‘ചായില്യം’, ‘ഇവന്‍ മേഘരൂപന്‍’,

0

മുഖ്യമായും മലയാളം, തമിഴ് ചിത്രങ്ങളില്‍ വളരെ ശ്രദ്ധ കേന്ദ്രികരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് അനുമോള്‍. അനുമോളുടെ ശ്രദ്ധ നേടിയ ചിത്രങ്ങൾ ‘ചായില്യം’, ‘ഇവന്‍ മേഘരൂപന്‍’, ‘അകം’, ‘വെടിവഴിപാട്’, ‘ജമ്നാ പ്യാരി’ എന്നിവയാണ്. താരത്തിന്റേതായി പുതിയ മലയാളം സിനിമകളായ ‘പേരിനൊരാള്‍’, ‘പത്മിനി’, ‘താമര’, ‘ഉടമ്പടി’, ബംഗാളി ചിത്രം ‘വോക്കിങ്ങ് ഓവര്‍ വോട്ടര്‍’ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുകയാണ്. അനുമോളിന്റേതായി ‘മൈസൂര്‍ 150 കിലോമീറ്റര്‍’ എന്ന മലയാള ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഇപ്പോള്‍ശക്‌തമായ മറുപടി നല്‍കിയിരിക്കുകയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് അനു ഇവർക്ക് മറുപടി നല്‍കിയത്. അനുമോളിന്റെ കുറിപ്പ് ഇങ്ങനെയാണ് :‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് നിങ്ങൾ പറയരുത്. തുറിച്ചു നോക്കരുതെന്ന് അവരോട് പറയൂ.’

പോസ്റ്റിന് താഴെ താരത്തെ വിമര്‍ശിച്ചും, പരിഹസിച്ചും നിരവധി കമെന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ചിത്രത്തിനു താഴെ വളരെ മോശം കമെന്റുമായി എത്തിയ ആള്‍ക്ക് അനുമോള്‍ ചുട്ട മറുപടി നല്‍കിയിരുന്നു.

You might also like