മോഹൻലാലെന്ന സംവിധായകൻ ലാലേട്ടനെന്ന നടൻ ബറോസ് വരുന്നു കാത്തിരുന്നു കാണണം…! – Mtoday

'Barroz: Treasure guardian ghost is anIndian Malayalam-language film directed by Mohanlal. .

മോഹൻലാലെന്ന പ്രേക്ഷകരുടെ ലാലേട്ടൻ അയാൾ മഹാനടനാണു പക്ഷെ നല്ല ഒരു സംവിധായകനാണോ അതിനുള്ള ഉത്തരം അധികം വൈകാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

1,848

മോഹൻലാലെന്ന പ്രേക്ഷകരുടെ ലാലേട്ടൻ അയാൾ മഹാനടനാണു പക്ഷെ നല്ല ഒരു സംവിധായകനാണോ അതിനുള്ള ഉത്തരം അധികം വൈകാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. കാൽ നഖങ്ങൾ പോലും അഭിനയിക്കും എന്ന് പ്രേഷകർ വിലയിരുത്തുന്ന തരാം. സ്വന്തം കണ്ണുകളിലൂടെ ഒരു ചിത്രം പിറവി എടുക്കുന്നു എന്നു പറഞ്ഞാൽ അതും സംവിധാനം കുപ്പായം അണിയുന്നു തിരശ്ശീലയ്ക്ക് മുന്നിൽ കണ്ടുമറന്നു പോയതും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി അനവധി വേക്ഷ പകർച്ച നടത്തിയ നടൻ അതേ മോഹൻലാൽ ചിലപ്പോൾ സ്വന്തം ലാലേട്ടൻ സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ ചിത്രം അതും ഒരു ഒന്നു ഒന്നര ചിത്രം. രണ്ടായിരത്തി ഇരുപത്തിയൊന്നു ഏപ്രിലിൽ ചിത്രീകരണം തുടങ്ങിയ ബറോസ്.ലാലേട്ടൻ ആദ്യ മായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന വാർത്ത ആരാധകർക്കും പ്രേഷകർക്കും ആയി മുഖപുസ്തകതാളിലൂടെ അദ്ദേഹം അറിയിച്ചു. ചിത്രത്തിന്റെ ചായഗ്രഹൻ സന്തോഷ് ശിവൻ ആണ് അതുകൊണ്ട് തന്നെ ചിത്രം ഏതു ലെവൽ ആകുമെന്നു പ്രേഷകർക്ക് ഊഹിക്കാവുന്നതാണ്. നിർമാതാവ് ആയി ആന്റണി പെരുമ്പാവൂരും ചിത്രത്തിന്റെ പിന്നിലുണ്ട്. മഹാമാരിയായ കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ചില ഘട്ടങ്ങളിൽ നിർത്തിവക്കേണ്ടി വന്നു ചിത്രം ഷൂട്ടിംഗ് പൂർത്തിയായ വാർത്ത പ്രേഷകർക്ക് സന്തോഷം നൽകുന്നു.

ആരാണ് ബറോസ് നിധി സൂക്ഷിപ്പുകാരനായ, നാനൂറു വർഷങ്ങൾ പഴക്കമുള്ള ഭൂതമാണ് കഥയിലെ ബറോസ്. എല്ലാരീതിയിലും ഇതൊരു ത്രീഡി ചിത്രമാണെന്നും,ഈ ചിത്രം ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് അവതരിപ്പിക്കാൻ പോകുന്നതെന്നും നടനും അതിലുപരി ബറോസിന്റെ സംവിധായകനുമായ മോഹൻലാൽ വളരെ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.ഈ ചിത്രത്തിൽ മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രത്തിലെത്തുന്നു എന്നതു മറ്റൊരു പ്രതേകതയാണ്. ചിത്രത്തിന്റെ മാറ്റുകൂട്ടാൻ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്‍പാനിഷ് താരങ്ങളും ടോവിനോ ചിത്രം മിന്നൽ മുരളിയിലൂടെ മലയാളിക്ക് ഏറെ സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ ശ്രദ്ധേയമായ ഒരുവേഷം കൈകാര്യം ചെയ്യുന്നു.

 

ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിൽ റാഫേലും, അദ്ദേഹത്തിന്റെ ഭാര്യയായി പാസ് വേഗയുമെത്തുന്നുവെന്നും പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ത്രീഡി ചിത്രമായിരുന്ന നമ്മുടെ സ്വന്തം മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയാണ് ബറോസിന്റെ കഥക്കു പിന്നിൽ.വളരെയേറെ ശ്രദ്ധേയനായ പിയാനിസ്റ്റും സംഗീതജ്ഞനുമായ ആ പതിനാറുകാരൻ ലിഡിയന്‍ നാദസ്വരമാണ് ബറോസിന്റെ പിന്നിലെ സംഗീത സംവിധായകൻ. രാജ്യത്തിനകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധർ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. ബറോസ് രാജ്യാന്തര ചിത്രങ്ങളോട് കിടപിടിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ കാത്തിരുന്നു കാണണം ബറോസ്.

You might also like