‘എനിക്ക് എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ കാണണം’; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ.

വളരെ കുറച്ച് കാലങ്ങളായി വലിയ ചർച്ചയാകുന്ന വിഷയമാണ് ആൾ ദൈവം നിത്യാനന്ദ. ഇപ്പോൾ വാർത്ത ചാനലുകളിലും

‘എനിക്ക് എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ കാണണം’; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ.

0

വളരെ കുറച്ച് കാലങ്ങളായി വലിയ ചർച്ചയാകുന്ന വിഷയമാണ് ആൾ ദൈവം നിത്യാനന്ദ. ഇപ്പോൾ വാർത്ത ചാനലുകളിലും മറ്റും ഇദ്ദേഹത്തെ കുറിച്ച് വലിയ സംസാരങ്ങൾ നടക്കുന്നു. ഇപ്പോൾ പുറത്തുവന്ന ഒരു വാർത്തയാണ് പെട്ടന്ന് തന്നെ വൈറലാകുന്നത്. ഇപ്പോൾ സംഭവം ഇങ്ങനെ; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ നടി മീര മിഥുൻ. മീര ഈ കാര്യം സ്വന്തം ട്വിറ്ററിൽ കൂടിയാണ് അറിയിച്ചത്.


പീഡനക്കേസിൽ രാജ്യം വിട്ടിരിക്കുകയാണ് ഇപ്പോൾ നിത്യാനന്ദ. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നു എന്നാണ് നടി മീര പറഞ്ഞിരിക്കുന്നത്. എന്നാൽ എല്ലാവരും അദ്ദേഹത്തെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുകയാണ്. മാധ്യമങ്ങൾ വരെ അദ്ദേഹത്തിന് എതിരായിട്ടാണ് ഇപ്പോൾ സംസാരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ശക്തി ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്.


എനിക്ക് എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ കാണണം എന്നാണ് മീര കുറിച്ചിരിക്കുന്നത്. നിത്യാനന്ദയയുടെ വലിയ ആരാധികയാണ് മീര. ഇതിനു മുമ്പും മീര നിത്യാന്ദയെ കുറിച്ച് പലപ്പോഴും പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. മീരക്ക് നിത്യാന്ദയോട് കടുത്ത ആരാധനയും സ്നേഹവുമാണ്. പീഡനകേസിൽ കുറ്റാരോപിതനായ നിത്യാനന്ദ രാജ്യം വിട്ട ശേഷം ഇക്വഡോറിൽ സ്വന്തമായി ഒരു ദ്വീപ് വാങ്ങി അവിടെയാണ് താമസം. നിത്യാനന്ദ സ്വന്തം രാജ്യത്തെ കൈലാസ എന്നാണ് ഇപ്പോൾ വിളിക്കുന്നത്.


സ്വന്തമായി മന്ത്രിസഭയും പാസ്‌പോർട്ടും പതാകയും ഔദ്യോഗിക ചിഹ്നവും രൂപീകരിച്ച കൈലാസ എന്ന രാജ്യം ലോകത്തെ ഏറ്റവും മഹത്തായ ഹിന്ദുരാഷ്ട്രമാണെന്നാണ് ഇപ്പോൾ വെബ്സൈറ്റിലെ അവകാശവാദം. അതിര്‍ത്തികളില്ലാത്ത തന്‍റെ രാജ്യത്ത് ലോകത്തെവിടെയുമുള്ള അഭയമില്ലാത്ത ഹിന്ദുക്കള്‍ക്ക് ശരിയായ ഹിന്ദുമതം അനുഷ്ഠിക്കാമെന്നും നിത്യാനന്ദ വെബ്സൈറ്റിൽ കൂടി വ്യക്തമാക്കുന്നു.

സൗജന്യ ഭക്ഷണവും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും നിത്യാനന്ദയുടെ കൈലാസത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വെബ്സൈറ്റിന്‍റെ കൂടുതൽ വിവരങ്ങളും സംഭവത്തിന്റെ ആധികാരികതയും ഇതുവരെയും വ്യക്തമായിട്ടില്ല.

You might also like