ചിരിപ്പിച്ച് “ചിരി” – റിവ്യൂ വായിക്കാം.

ജോ ജോൺ ചാക്കോ, കെവിൻ ജോസ്, അനീഷ് ഗോപാൽ എന്നിവരാണ് ചിരിയിലെ മുഖ്യ കഥാപാത്രങ്ങൾ.

രണ്ടു മണിക്കൂര്‍ മറ്റൊന്നും ചിന്തിക്കാതെ ചിരിക്കാന്‍ ധൈര്യമായി കാണാൻ സാധിക്കുന്ന ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു ഫുള്‍ ഓൺ കോമഡി മൂവി ആണ് “ചിരി”

0

ചിരി റിവ്യൂ: അഞ്ജു ദാസ്

രണ്ടു മണിക്കൂര്‍ മറ്റൊന്നും ചിന്തിക്കാതെ ചിരിക്കാന്‍ ധൈര്യമായി കാണാൻ സാധിക്കുന്ന ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു ഫുള്‍ ഓൺ കോമഡി മൂവി ആണ് “ചിരി”. ജോ ജോൺ ചാക്കോ, കെവിൻ ജോസ്, അനീഷ് ഗോപാൽ എന്നിവരാണ് ചിരിയിലെ മുഖ്യ കഥാപാത്രങ്ങൾ. പുതുമുഖങ്ങൾ ആണെങ്കിലും അഭിനയത്തിൽ അത് ഒട്ടും പ്രതിഫലിചിട്ടില്ല. ദേവദാസ് തിരക്കഥയും സംഭാഷണവും എഴുതി ജോസഫ് പി കൃഷ്ണയും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും പ്രിൻസ് ജോർജും ചേർന്നാണ്. ശ്രീജിത്ത് രവിയും വൈശാഖും ഹരികൃഷ്ണനും സുനിൽ സുഖദയും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. പ്രൈം റിലീസ് വഴിയാണ് “ചിരി” പുറത്തിറങ്ങിയത്.

പ്ലസ്ടുവിന് പണി തന്ന് മുങ്ങിയ കൂട്ടുകാരൻ, സുഹൃത്തിന്റെ വിവാഹത്തിന് ക്ഷണിക്കാതെ എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് ചിരിയുടെ കഥ. ഈ കഥാപശ്ചാത്തലത്തെ ചിരിയും സൗഹൃദവും സമാസമം ചേർത്ത് ഒരു മുഴുനീള എൻ്റർടെയിനർ ആകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് സംവിധായകർ. പ്രേമവും സൗഹൃദവും തമാശയോടെ അകമ്പടിയോടെ മുമ്പും മലയാള സിനിമയിൽ വന്നിട്ടുണ്ടെങ്കിലും ചിരിയുടെ അവതരണത്തിലെ മികവാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ചിരി രസകരമാണ്. കേന്ദ്ര കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, നല്ല പാട്ടുകൾ ഇവയൊക്കെ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഡ്രീം ബോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മുരളി ഹരിതം ഹരീഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിരി നിർമ്മിച്ചിരിക്കുന്നത്. ജിൻസ് വിൻസൺ ഛായാഗ്രഹണവും, സൂരജ് ഇ എസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

കണ്ടും കേട്ടും ശീലമായ പ്ലസ്ടു ലൈഫും പ്രേമവും റീയൂണിയനും ഒക്കെ തന്നെയാണ് കഥയുടെ പശ്ചാത്തലമെങ്കിലും കോമഡിയുടെ മേമ്പൊടിയോടെ നീങ്ങുന്നത് ചിത്രത്തിന് ഗുണമായി. ഇടയ്ക്ക് ഒരല്പം ലാഗ് ചിലയിടങ്ങളിലായി തട്ടുമെങ്കിലും കഥ മുന്നോട്ടു പോകുന്തോറും ചിരിയുടെ ഗ്രാഫ് മുകളിലേക്ക് കയറി ഒരു കോമഡി എന്റെർറ്റൈനെർ എന്ന നിലയിൽ ചിരി കണ്ടിരിക്കാം.

You might also like