ആരാധകർ സ്നേഹമുള്ളവരാണ് അല്ലാതെ മൃഗങ്ങൾ അല്ല സ്നേഹം കൊണ്ടു വരുന്നവരെ കായിക പരമായി നേരിടണോ ? – Entertainment News

Dulquer Salmaan crowd pulling at Lulu Mall Kerala

ആരാധകർ സ്നേഹമുള്ളവരാണ് അല്ലാതെ മൃഗങ്ങൾ അല്ല സ്നേഹം കൊണ്ടു വരുന്നവരെ കായിക പരമായി നേരിടണോ

114

ഇതു ഒന്നു വായിക്കുക ആരാധന തലയ്ക്കു പിടിച്ചു ജോലിയും കൂലിയും ഉപേക്ഷിച്ചു പെരു മഴയും പൊരിവെയിലും കൊണ്ടു ഇവരെയൊക്കെ കാണാൻ ചെന്നു നിൽക്കുന്നവരെ പിടിച്ചു തള്ളുന്നവരെ വിളിക്കാൻ പറ്റിയ നാമദേയം ഒന്നു പറഞ്ഞു തരാമോ ആരാധനാ അസ്ഥിയിക്ക് പിടിച്ചുപോയവരെ എന്താ ഇപ്പോൾ വിളിക്കുക.

എനിക്ക് ഒരു സുഹൃത്തുണ്ട് പെൺകുട്ടിയാണ് പക്ഷെ കടുത്ത മമ്മൂട്ടി ആരാധികയാണ് കുറച്ചു നേരത്തെ ആ കൊച്ചു വിളിച്ചു ഒരു വാചകം പറഞ്ഞു ആരാധകർ നോക്കുകുത്തികൾ ആണ് നായരേ ആരാധകർക്ക് ഒരു വിലയും ഇല്ലാത്ത പുതുതലമുറയിലെ നായക നടൻമാർ ചിത്രം കാണാനും വലിയ ബോടുകൾ വൈകാനും ഈ ഭാരം ചുമക്കുന്ന കഴുതകൾ വേണം ഒന്നു നേരിൽ കാണാൻ ചെന്ന പിടിച്ചുതള്ളും എന്താല്ലേ ഈ കാണുന്നെ.

എന്നുകരുതി മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി അവരുടെ ആരാധിക എന്ന നിലയിൽ എനിക്ക് ഇന്നും സന്തോഷമേയുള്ളൂ. ഈ പോസ്റ്റ് എഴുതുമ്പോൾ നായരേ നിന്റെ മനസ്സിൽ എന്താകും ചിന്ത എനിക്ക് അറിയാം ആരാധകർ ഇല്ലേ ഇല്ലേ ഈ പറയുന്ന ജനക്കൂട്ടം കൊണ്ടു ഇവരുടെ ചിത്രങ്ങൾ വിജയിപ്പിക്കാൻ പറ്റുമോ.

ഓർമ്മ പെടുത്തൽ :
ദുൽകർ സൽമാൻ എന്ന നടനെ കാണാൻ ലുലുമാളിൽ ഒത്തുകൂടിയ ഇത്രയും വലിയ ജനത്തിന്റെ തിരക്ക് കണ്ട് നിർമ്മാതാവ് കേരളത്തിൽ നിന്ന് മാത്രം ഒരു 50 കോടിക്ക് മുകളിൽ കളക്ഷൻ കിട്ടും എന്ന് വിചാരിച്ച അത് അതിമോഹം മാത്രം. പുതു തലമുറയിലെ ഒരു മലയാള നടനെ കാണാൻ ഒത്തു കൂടിയ ഏറ്റവും വലിയ ജനക്കൂട്ടങ്ങളിൽ ഒന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയുടെ മണ്ണിൽ ദുൽകർ സൽമാൻ കണ്ടു എന്ന് വിശ്വസിച്ചു പോകുന്നു ഈ പാവം നായർ.

ദുൽകർ എന്ന നടനോട് ബോഡി ഗാർഡ് കൂടെ യുള്ളതു നിങ്ങളെ നോക്കാൻ ആണ് അല്ലാതെ സ്നേഹം കൊണ്ടു ഓടിവരുന്നവരെ പിടിച്ചു തള്ളാൻ അല്ല അങ്ങനെ തുടങ്ങിയാൽ ആരാധകർ വെറും മണ്ടൻമാർ ആണ് എന്ന് വിചാരിച്ചു മുന്നോട്ട് പോകണ്ട ഇതു കേരളത്തിൽ ആണ്.

കൂടെ കൊണ്ടു നടക്കുന്ന ആ കരുമാടികുട്ടൻമാരോടു ഒന്നു പറഞ്ഞു വിലക്കുക എന്റെ ആരാധകരുടെ മേൽ സംഹാരതാണ്ടവം ആടാൻ അല്ല നിങ്ങൾക്ക് ഞാൻ ശമ്പളം തരുന്നതു ഒന്നുകിൽ നടൻ എന്ന നിലയിൽ പരസ്യമായി മാപ്പുപറയുക നിങ്ങളുടെ അങ്ങരക്ഷകൻ ചെയ്തതു തെറ്റാണ് എന്ന ഉത്തമബോധ്യം വന്നാൽ. പിടിച്ചു തള്ളിയപ്പോൾ അയാൾക്ക് എന്തേലും സംഭവിച്ചു പോയിരുന്നേൽ വാർത്ത ഇങ്ങനെ ആകുമായിരുന്നു പ്രമുഖ നടനെകാണാൻ തിക്കും തിരക്കും കടുത്ത ആരാധകനു പറ്റിയത് കണ്ടോ. മനസ്സിൽ അൽപ്പം നന്മ ബാക്കിയുണ്ടേ പരസ്യമായി മാപ്പു പറയുക ഇനി നായർ എഴുതി യാൽ വാക്കുകൾ അതിർ വരമ്പുകൾ ലങ്ങിക്കും വീണ്ടും കാണും വരെ സ്നേഹത്തോടെ എസ് എസ് നായർ.

You might also like