നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഐറ്റം ഇനിയുമുണ്ട് . ദുർഗ്ഗ കൃഷ്ണ.

ദുർഗ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പുതിയ ഫോട്ടോസും വിശേഷങ്ങളും ആരാധകർക്ക്‌ വേണ്ടി പങ്കുവെക്കാറുണ്ട്. എന്നാൽ നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ടിരുന്ന ദുർഗ ഈ ലോക്ക് ഡൗൺ നാളിൽ

0

മലയാളത്തിന്റെ യുവതല മുറയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ പൃഥ്വിരാജിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി ദുർഗ കൃഷ്ണ. തന്റെ ആദ്യ സിനിമയിൽ തന്നെ സൂപ്പർസ്റ്റാറിന്റെ നായികയായി അഭിനയിക്കുകയും തുടർന്നു മികച്ച പ്രേക്ഷക അഭിപ്രായം നേടുകയും ചെയ്ത ദുർഗയെ തേടി പിന്നീട് നിരവധി മികച്ച വേഷങ്ങൾ എത്തിയിരുന്നു.

ദുർഗ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പുതിയ ഫോട്ടോസും വിശേഷങ്ങളും ആരാധകർക്ക്‌ വേണ്ടി പങ്കുവെക്കാറുണ്ട്. എന്നാൽ നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ടിരുന്ന ദുർഗ ഈ ലോക്ക് ഡൗൺ നാളിൽ പക്ഷേ ആരാധകരെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു . ഈ കഴിഞ്ഞ ദിവസങ്ങളിൽ ദുർഗ ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു അതിൽ ചിലർ മോശം കമന്റുകൾ ഇട്ടിരുന്നു.

മോഡേൺ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ടിൽ അൽപ്പം സ്വൽപ്പം ഗ്ലാമറസായിരുന്നു മിക്കവാറും ഫോട്ടോകൾ. എന്നാൽ തന്നെ വിമർശിച്ചവർക്ക് എതിരെ ഇപ്പോൾ അതേ ഫോട്ടോഷൂട്ടിലെ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത നടി അതിന്റെ ക്യാപ്ഷനിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ‘പ്രിയപ്പെട്ട ഹേറ്റേഴ്‌സ്, നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഐറ്റം ഇനിയുമുണ്ട്, നിങ്ങൾ ക്ഷമയോടെ കാത്തിരിക്കൂ..’, ദുർഗ കുറിച്ചു.

നടിമാരായ രചന നാരായണൻകുട്ടി, അഞ്ജു കുര്യൻ തുടങ്ങിയവർ ദുർഗയുടെ ഫോട്ടോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ‘ഹേറ്റേഴ്‌സ് അങ്ങനെ പലതും പറയും.. മോൾ അതൊന്നും കാര്യമാക്കണ്ട.. ഫോട്ടോ ഷൂട്ടിൽ അറ്റ കൈ തന്നെ അങ്ങു പ്രയോഗിച്ചോളൂ..’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ ഇട്ട മനോഹരമായ കമന്റ് . മോഹൻലാൽ നായകനായി എത്തുന്ന പുതിയ ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുർഗ ലോക്ക് ഡൗണിന് മുമ്പ് അഭിനയിച്ചു കൊണ്ടിരുന്നത്.

 

 

You might also like