“ജയ ജയ ജയ ജയ ഹേ” ബേസിൽ ജോസഫിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയചിത്രം.

Check Out BoxOffice Collection of Jaya Jaya Jaya Jaya Hey:

59

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച “ജയ ജയ ജയ ജയ ഹേ” എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എല്ലാ സ്വപ്നങ്ങളും മറന്ന് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. എന്നാല്‍ അവിടെ നിന്നും ഭര്‍ത്താവ് രാജേഷില്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ വളരെ ബോള്‍ഡായി കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് ദര്‍ശന അഭിനയിച്ച ജയ. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്നും അനുഭവിക്കുന്ന പീഡനങ്ങളെ എങ്ങനെ നേരിടണമെന്ന് സിനിമയിലൂടെ വ്യക്തമായി കാണിക്കുന്നു.

ചെറിയ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രം ഇപ്പോള്‍ ഇതാ ബ്ലോക്ക് ബസ്റ്ററിലേയ്ക്ക് നീങ്ങുകയാണ്. ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ഇതുവരെ 22.31 കോടി രൂപയാണ് ചിത്രം നേടിയത്. ‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ജയ ജയ ജയ ജയ ഹേയും നിര്‍മ്മിച്ചത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബേസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ പാല്‍തു ജാന്‍വര്‍ മികച്ച പ്രതികരണം നേടിയിരുന്നു.

 

 

You might also like