BoxOffice Collections 2022 – തീർപ്പ്, ലൈഗർ ദുരന്തം; ന്നാ താൻ കേസ് കൊട്, തല്ലുമാല, സീതാരാമം തകർത്തു.

BoxOffice Collections of recent movies released in Kerala reported below.

കേരളത്തിൽ ഇറങ്ങിയ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ അറിയാൻ .. Stay Tuned to MTODAY Exclusive.

16,600

ഒന്നു പിന്നോട്ട് തിരിഞ്ഞു നോക്കിയേ അതു അൻപതു കോടിയുടെ തള്ളിമറിയില്ലേ ആ കാണുന്നെ നമ്മുടെ കൊച്ചു കേരളത്തിലെ മലയാളച്ചിത്രങ്ങൾ ഇത്രക്കു വളർന്നോ..എന്നൊക്കെ പലർക്കും സംശയം ഉണ്ടാകും.. എന്തായാലും ഒടുവിലത്തെ കണക്കുകൾ ഞങ്ങൾ പുറത്തു വിടുന്നു ഒരു അഞ്ചുനൈയപൈസ കുറയാതെ….

“ന്നാ താൻ കേസ് കൊട്” –
പതിനെട്ടു ദിവസങ്ങൾ പിന്നിട്ടപ്പോൾ 30.73 കോടി നേടിയ ചിത്രത്തിനു കൂടുതൽ കുടുംബപ്രേക്ഷരുടെ പിന്തുണ ഇനിയും തുടർന്നാൽ തല്ലുമാലയെ തല്ലി പിന്നിൽ ആക്കി ഒന്നാമൻ ആകും കുഞ്ചാക്കോ ചിത്രം. കുഞ്ചാക്കോ ബോബന്റെ മുപ്പതുകോടിക്കു മുകളിലെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം അഞ്ചാം പാതിരാ എന്ന് ഒരുമിപ്പിച്ചുകൊള്ളുന്നു. കേരളത്തിൽ നിന്നു മാത്രം പത്തൊൻപതു കോടി എട്ടു ലക്ഷം [ 19.08 cr] വിദേശത്ത് നിന്നും [9.85 cr] ഒൻപതു കോടി എൺപതിഞ്ചു ലക്ഷം ചിത്രം കരസ്ഥമാക്കി സൂപ്പർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി മുന്നേറുന്നു. ടോട്ടൽ ബിസിനസ്സ് 50 കോടി നേടിയെന്ന പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

“തല്ലുമാല” –
ടോവിനോ തോമസ് നായകനായ ചിത്രം 43.8 cr [17 days] ആഗോള കളക്ഷൻ നേടി മുന്നേറുന്നു. പൊതുവെ സമ്മിശ്ര അഭിപ്രായം നിലനിന്നിട്ടും ചിത്രം കളക്ഷനിൽ മുൻപിൽ തന്നെ .വിദേശത്ത് നിന്നും കേരളത്തിൽ നിന്നുമായി ചിത്രം നാൽപത്തിമൂന്നുകൂടി എൺപതു ലക്ഷം രൂപ പതിനേഴു ദിവസംകൊണ്ടു നേടി. ഇരുപത്തിഞ്ചുകോടി നാൽപ്പത്തിനാലു ലക്ഷം രൂപ കേരളത്തിൽ നിന്നും, പതിനാറു കോടി നാൽപത്തിഒന്നു ലക്ഷം രൂപ വിദേശത്തു നിന്നുമായി ചിത്രം നേടി.

“തീർപ്പ്” –
ഒരു പക്ഷെ 2019 മുതൽ നാളിതുവരെ നോക്കിയാൽ പ്രിത്വിരാജ് ചിത്രത്തിനു കിട്ടിയ കനത്ത തിരിച്ചടിയാകും തീർപ്പ്. ചിത്രത്തിന് ഇതുവരെ ലഭിച്ചത് 1.67 [4 days] മാത്രമാണ്. തുടരെ തുടരെ വൻ ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയ പ്രിത്വിരാജിന് തീർപ്പ് എന്ന ചിത്രത്തിന് പ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞില്ലെന്നു സാരം. കേരള ബോക്സ് ഓഫീസിൽ ചിത്രം 1.05cr നേടി ഇതുവരെ.

“സീതാ രാമം”
ഇരുപതിഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ ഏഴ് കോടി മുപ്പത്തിയെട്ടു ലക്ഷം രൂപ നേടി ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രം ഹിറ്റ്‌ ലിസ്റ്റിൽ ഇടം നേടി. ചിത്രത്തിന്റെ ആഗോള കളക്ഷൻ 77.5 കോടി കഴിഞ്ഞു.

“ലൈഗർ”
നാലു ദിവസം പിന്നിടുമ്പോൾ ഈ വിജയ് ദേവരക്കൊണ്ട ചിത്രത്തിനു കേരളത്തിൽ നിന്നും നാൽപത്തിഞ്ഞു ലക്ഷം രൂപ മാത്രമേ നേടാനായിട്ടുള്ളൂ എന്നതാണ് വാസ്തവം. 5 ദിവസങ്ങൾ കൊണ്ട് ആഗോള കളക്ഷൻ 50 കോടി നേടിയെങ്കിലും ചിത്രം ഒരു ബോക്സ് ഓഫീസ് ദുരന്തമായി കുറിച്ചുകഴിഞ്ഞു.

അനശ്വര രാജൻ നായികയായി എത്തിയ “മൈക്ക്” സിനിമയുടെ കളക്ഷൻ 93ലക്ഷം (10 ദിവസം) മാത്രമാണ്. ജോജു ജോർജ് ചിത്രം “പീസ്” 14ലക്ഷം (3days) നേടി. കൃഷ്ണ ശങ്കർ നായകനായ “കുടുക്ക് 2025” വെറും 9 ലക്ഷം (3days) മാത്രമാണ് കളക്ഷൻ നേടിയത്. ഈ മൂന്ന് ചിത്രങ്ങളും അഭിപ്രായമുണ്ടെങ്കിലും ബോക്സ് ഓഫീസിൽ അവസ്ഥ നേരേ എതിർപ്പാണ്. സുരേഷ് ഗോപി ചിത്രം “പാപ്പൻ” ടോട്ടൽ ബിസിനസും കളക്ഷനും കൂടി ചേർത്ത് 38കോടി നേടി. എന്നാൽ അണിയറ പ്രവർത്തകർ 50കോടിയുടെ പോസ്റ്റർ പുറത്തു വിട്ടു. എന്തായാലും സുരേഷ് ഗോപിയുടെ തിരിച്ചു വരവും ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവും പാപ്പൻ തന്നെ.

You might also like