BoxOffice Collections 2022 Onam – പത്തൊൻപതാം നൂറ്റാണ്ട്, പാൽതു ജാൻവർ മുന്നേറ്റം; ഒറ്റ് , ഒരു തെക്കൻ തല്ല് കേസ് ഇഴയുന്നു!!

BoxOffice Collections of recent movies released in Kerala reported below.

കേരളത്തിൽ ഇറങ്ങിയ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ അറിയാൻ .. Stay Tuned to MTODAY Exclusive.

5,103

കൊറോണയുടെ ഓർമ്മകൾ മാറി പുത്തൻ ആവേശവുമായി ഓണം എത്തി കൂടെ ഓണ ചിത്രങ്ങളും. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി – മോഹൻലാൽ എന്നിവരുടെ ചിത്രങ്ങൾ ഓണത്തിന് ഇത്തവണ ഇല്ല ; എന്നാലും പ്രേക്ഷകരെ തിയേറ്ററിൽ എത്തിയാൽ ഒരുപിടി ചിത്രം പ്രദർശനത്തിനെത്തി. ഒടുവിലത്തെ ബോസ്‌ഓഫീസ് കണക്കുകൾ കാണാം ….

“പത്തൊൻപതാം നൂറ്റാണ്ട്” –
ഓണ റിലീസുകൾ പ്രേക്ഷകരുടെ മുഖ്യ ആകർഷണമായിരുന്നു വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ, കയാദു ലോഹർ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ചെമ്പൻ വിനോദ്, സെന്തിൽ, ദീപ്തി സതി, അനൂപ് മേനോൻ, വിഷ്ണു വിനയ്, രേണു സൗന്ദർ, മണികണ്ഠൻ ആചാരി, സുധീർ കരമന, ടിനി ടോം, മാധുരി, ശിവാജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. മികച്ച പ്രതികാരമാണ് ആദ്യ ദിനങ്ങളിൽ ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ ആദ്യ 2 ദിവസം കൊണ്ട് ചിത്രം 2.58 കോടി കരസ്ഥമാക്കി.


“പാൽതു ജാൻവർ” –
ഓണ സീസണിൽ ആദ്യം റിലീസിന് എത്തിയ ചിത്രമാണ് പാൽതു ജാൻവർ. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫ്, ഷമ്മി തിലകൻ , ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രുതി സുരേഷ്, ഉണ്ണിമായ പ്രസാദ്, ആതിര ഹരികുമാർ, സ്റ്റെഫി സണ്ണി എന്നിവർ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചിത്രം 8 ദിവസം കൊണ്ട് 6.85കോടി നേടി ഹിറ്റ് സ്റ്റാറ്റസിൽ ഇടം നേടി.

“ഒരു തെക്കൻ തല്ല് കേസ്” –
ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് ആണ് ഓണത്തിന് എത്തിയ മറ്റൊരു സിനിമ. ബിജു മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ റോഷൻ മാത്യൂസ്, പദ്മപ്രിയ, നിമിഷ സജയൻ എന്നിവർ മറ്റ് പ്രധാന വേഷത്തിൽ എത്തുന്നു. ശരാശരി പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഇല്ലായ്മ ബോക്സ് ഓഫീസിനെ ബാധിച്ചിട്ടുണ്ടെന്നും സാരം. ആദ്യ 2 ദിനം കൊണ്ട് 1.28 കോടിയാണ് തല്ല് കേസിന് കിട്ടിയ കളക്ഷൻ.

“ഒറ്റ്” –

മലയാള സിനിമയിലേക്കു അരവിന്ദ് സ്വാമിയുടെ തിരിച്ചു വരവ്, ‘ന്നാ താൻ കേസ് കൊട്’ എന്ന മെഗാ ഹിറ്റിനു ശേഷം കുഞ്ചാക്കോ ബോബൻ എന്നീ ആകർഷക ഘടകങ്ങൾ ഉണ്ടായിട്ടും ഒറ്റിനു ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ പ്രാധാന്യമുള്ള സിനിമയിൽ ഇഷ റേബയാണ് നായിക. ആദ്യ 2 ദിവസം കൊണ്ട് 84 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം.

“ന്നാ താൻ കേസ് കൊട്” 30 ദിവസം കൊണ്ട് 34.49കോടി നേടി സൂപ്പർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. ടോട്ടൽ ബിസിനസ്സ് 50 കോടി നേടിയെന്ന പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ചിത്രം ഒറ്റിറ്റി റിലീസിന് എത്തി. ടോവിനോ തോമസ് നായകനായ “തല്ലുമാല” 47.1കോടി 29 ദിവസങ്ങൾ കൊണ്ട് ആഗോള കളക്ഷൻ നേടി. പൊതുവെ സമ്മിശ്ര അഭിപ്രായം നിലനിന്നിട്ടും ചിത്രം കളക്ഷനിൽ മുൻപിൽ തന്നെ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ 70 കോടി ടോട്ടൽ ബിസിനസ് നേടിയെന്ന പോസ്റ്റർ പുറത്തു വിട്ടിരുന്നു.

വിക്രം നായകനായ “കോബ്ര” കേരള ബോക്സ് ഓഫീസിൽ 10 ദിവസം കൊണ്ട് 3.91കോടി നേടി. ചിത്രത്തിന്റെ ആഗോള കളക്ഷൻ 68.1കോടിയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കോബ്ര തീർത്തും ഒരു ദുരന്ത അവസ്ഥയിലാണ്. പൃഥ്വിരാജ് ചിത്രമായ “തീർപ്പ്” തിയേറ്റർ വിട്ടു 2കോടി വരുമാനം പോലും നേടാൻ ആകാത്ത ചിത്രം ഈ അടുത്ത കാലത്തെ മലയാള സിനിമകളിലെ ഏറ്റവും വലിയ ദുരന്തമാണ്.ദുൽഖർ സൽമാൻ ചിത്രം “സീതാ രാമം” 36 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ 7.88 കോടി നേടി. ചിത്രത്തിന്റെ ആഗോള കളക്ഷൻ 85 കോടി കഴിഞ്ഞു. ഒറ്റിറ്റി റിലീസിന് എത്തിയ സീതാ രാമം മികച്ച പ്രതികാരമാണ് നേടുന്നത്.

You might also like