
അന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ കോടികൾ വാരുന്നു… മലയാള സിനിമ ഒതുങ്ങി നിൽക്കുന്നു !! – Mtoday – BoxOffice
Malayalam Cinema 2022 BoxOffice Details, Other languages Kerala Hits
പക്ഷെ മലയാളികളുടെ മലയാളം ചിത്രങ്ങൾ പാടത്തു നോക്കു കുത്തികൾ ആയി നോക്കി ഇരിക്കുന്നു അതാണ് അവസ്ഥ ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി റിലീസ് ചെയ്യുന്നു…
ഉലകനായകൻ കമൽ ഹാസൻ നായകനായ ചിത്രമായിരുന്നു ‘വിക്രം’ ചിത്രം തിയേറ്ററുകളിൽ വളരെ മികച്ച പ്രതികരണത്തോടെ പ്രദർശനം നടന്നു. ചിത്രം തമിഴ്നാടിന് പുറമെ മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രം വിജയം കൈവരിച്ചു . കുറച്ചു ദിനങ്ങൾ കൊണ്ട് തന്നെ ‘വിക്രം’ ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പണം വാരി തമിഴ് ചിത്രമായി മാറി കഴിഞ്ഞു എന്നതും വാസ്തവം .
ചിത്രം ആദ്യ ദിനത്തിൽ തന്നെ കേരളത്തിൽ നിന്നും കോടികൾ തൂത്തു വാരി അതിനേക്കാൾ രണ്ടാം ദിനവും എന്നാൽ മൂന്നാം ദിവസം പിന്നെയും കോടികൾ കൂടി. ഒരു പക്ഷെ വിജയ് നായകനായ ‘ബിഗിൽ’ ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കോടികൾ കളക്ഷൻ ഇനത്തിൽ സ്വന്തമാക്കിയ തമിഴ് ചിത്രം. 20 കോടിക്കു ആയിരുന്നു അന്ന് സിനിമയുടെ കളക്ഷൻ ഇതെല്ലാം വിക്രം തൂത്തു വാരി. മുപ്പത് കോടിയ്ക്ക് മുകളിൽ ആണ് വിക്രത്തിന്റെ കളക്ഷൻ. ഇത് കൂടാതെ കേരള ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച മറ്റു അന്യ ഭാഷ ചിത്രങ്ങളാണ് കെ ജി എഫ് 2 . ആർ ആർ ആർ, മാർവെൽ ഇംഗ്ലീഷ് സിനിമകളും എന്നാൽ മലയാള സിനിമയുടെ അവസ്ഥയോ തീർത്തും പരിതാപകാരവും.
പക്ഷെ മലയാളികളുടെ മലയാളം ചിത്രങ്ങൾ പാടത്തു നോക്കു കുത്തികൾ ആയി നോക്കി ഇരിക്കുന്നു അതാണ് അവസ്ഥ ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി റിലീസ് ചെയ്യുന്നു വന്നതിലും വേഗം പെട്ടിയും കിടക്കയും എടുത്തു സ്ഥലം കാലിയാക്കുന്നു ചുരുക്കി പറഞ്ഞാൽ മലയാളം ചിത്രങ്ങൾ ആർക്കും വേണ്ട അതിനു കാരണം നമ്മൾ മലയാളി കളുടെ മനസ് അറിഞ്ഞു പടം പിടിക്കാൻ ഇവിടെ ആളുഇല്ല അതാണ് വാസ്തവം.
ചിത്രങ്ങൾ ഒരുപാട് വന്നു വിജയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നത് മാത്രമായി. 120 കോടി വരുമാനം നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം തന്നെയാണ് ഈ വർഷം ഇതുവരെയുള്ളതിൽ ടോപ്. പൃഥ്വിരാജ് ചിത്രങ്ങളായ ജനഗണമന , കടുവ എന്നീ സിനിമകൾ 50 കോടിക്ക് മുകളിൽ വരുമാനം നേടിയിട്ടുണ്ട്. പ്രണവ് മോഹൻലാൽ ചിത്രം ഹൃദയവും 50 കോടിക്ക് മുകളിൽ വരുമാനം നേടി വിജയം കൊയ്തു. പുറകെ മറ്റൊരു മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിൻ 37 കോടി വരുമാനം നേടി. യുവതാരങ്ങൾ അണിനിരന്ന സൂപ്പർ ശരണ്യയും ജോ ആൻഡ് ജോയുമാണ് മറ്റു വിജയചിത്രങ്ങൾ. സുരേഷ് ഗോപിയുടെ സൂപ്പർ തിരിച്ചു വരവ് കുറിച്ച ചിത്രം പാപ്പൻ ബോക്സ് ഓഫീസിൽ താരത്തിന്റെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി കഴിഞ്ഞു. ചുരുക്കത്തിൽ പറഞ്ഞാൽ മറ്റു സൂപ്പർ താരങ്ങളൊക്കെ മൂക്കും കുത്തി വീണ ഒരു വർഷം കൂടിയാണിത്.
അതേസമയം ‘വിക്രം’ കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.എന്നാൽ മലയാളി സാനിധ്യം അവിടെയും ഫഹദ് ഫാസില്‍ അരങ്ങിൽ തകർത്തു മലയാളി നടൻ മാരുടെ കഴിവുകൾ തമിഴിൽ മുന്നിൽ തന്നെ ഇവിടെ ആർക്കോ വേണ്ടി എന്തൊക്കെയോ ചെയ്തു തീർക്കുന്നു അത് കാണാൻ കുറച്ചു പേരും. നല്ല സിനിമകൾ വരട്ടെ പഴയപോലെ വിജയം കൈ വരിക്കട്ടെ മലയാള സിനിമ.