“മാസ്റ്റർ” ബോക്സ് ഓഫീസിൽ നിന്നും എത്ര നേടി ..? കൃത്യമായ കണക്കുകളുമായി നിർമ്മാതാവ്.

ഇന്ത്യൻ സിനിമ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന വിജയം നേടിയ സിനിമയായിരുന്നു ദളപതി വിജയ് നായകനായ "മാസ്റ്റർ"

ഇപ്പോഴിതാ “മാസ്റ്റർ” സിനിമയെ കുറിച്ചും , വിജയ് എന്ന സൂപ്പർതാരത്തെയും കുറിച്ചും മാസ്റ്റർ പ്രൊഡ്യൂസർ സേവ്യർ ബ്രിട്ടോയുടെ വാക്കുകൾ

0

കോവിഡ് പ്രതിസന്ധിയിലും ഇന്ത്യൻ സിനിമ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന വിജയം നേടിയ സിനിമയായിരുന്നു ദളപതി വിജയ് നായകനായ “മാസ്റ്റർ”. ഈ അവസ്ഥയിൽ തിയേറ്ററുകളിൽ പ്രേക്ഷകർ എത്തില്ല എന്ന മുൻവിധികൾ തകർത്തു എറിഞ്ഞു കൊണ്ടാണ് ലോകേഷ് കനരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ പ്രദർശന വിജയം നേടിയത്. ചിത്രം ദിവസങ്ങൾ കൊണ്ടുതന്നെ 200 കോടി ബോക്സ് ഓഫീസ് ക്ലബ്ബിലും ഇടം നേടി. തുടർന്ന് ആമസോൺ പ്രൈം വഴി ഒടിടിയിൽ എത്തിയ മാസ്റ്റർ അവിടെയും മികച്ച പ്രതികാരമാണ് നേടിയത്.

ഇപ്പോഴിതാ “മാസ്റ്റർ” സിനിമയെ കുറിച്ചും , വിജയ് എന്ന സൂപ്പർതാരത്തെയും കുറിച്ചും മാസ്റ്റർ പ്രൊഡ്യൂസർ സേവ്യർ ബ്രിട്ടോയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സേവ്യർ ബ്രിട്ടോയുടെ വാക്കുകൾ ; ‘ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്. രണ്ടാഴ്ചക്കുള്ളിൽ മാസ്റ്റർ കളക്ഷൻ റെക്കോർഡുകൾ ഫയൽ ചെയ്ത് പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ഇത് എന്നെപോലെ ഉള്ള ചെറിയ നിർമാതാക്കളെ അവരുടെ സിനിമകൾ റിലീസ് ചെയ്യിക്കാൻ ഒരുപാട് പ്രേരിപ്പിക്കും. അത് മാസ്റ്ററിന്റെ അന്തിമ കണക്കുകൾ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും’.

ഈ ഒരു പ്രതിസന്ധി സമയത്ത് മാസ്റ്റർ റിലീസ് ചെയ്തതിൽ വിഷമം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനും അദ്ദേഹത്തിന് മറുപടി ഇങ്ങനെയായിരുന്നു. ഇങ്ങനെ ഒരു സിറ്റുവേഷൻ ആരും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഞാൻ ഒരു ബിസിനസ്സുകാരനാണ്. ഉയർച്ചകളും, താഴ്ചകളും ഉണ്ടാകും. പിന്നെ മാസ്റ്റർ എന്ന ചിത്രത്തിന്റെ ഫലത്തെ പറ്റി എനിക്ക് യാതൊരു ടെൻഷനും ഇല്ലായിരുന്നു. കാരണം വിജയ് എന്ന നടനൊപ്പം ഒരു പ്രൊജക്റ്റ്‌ ചെയ്തതിൽ ഞാൻ അതീവ സന്തോഷവാനാണ്. കാര്യങ്ങൾ മാറിമറിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

വളരെ അധികം പ്രതീക്ഷയോടെ ചെയ്തൊരു കാര്യത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്നതുകൊണ്ട് അത് ഒരു നേട്ടമായി മാറി. അതുകൊണ്ട് തന്നെ മാസ്റ്റർ ഒരു ബ്ലോക്ബസ്റ്റർ ആയിമാറി. അതുമാത്രമല്ല മാസ്റ്റർ ഒരു പാൻ – ഇന്ത്യ ചിത്രം കൂടെയായി മാറി. ആഗോളതലത്തിൽ പോലും മികച്ച, പോസറ്റീവ് പ്രതികരണം ആയിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ശെരിയായ സമയത്ത് തന്നെയാണ് വന്നത്. വിജയ്നെ പോലുള്ള നായകന്മാർ മാർക്കറ്റിൽ വലിയ സാധ്യത നൽകുന്ന ഒന്നാണ്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞപ്പോ തന്നെ ഞങ്ങൾ ഒരുപാട് ഹാപ്പി ആയിരുന്നു.

കാരണം എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തതിനേക്കാൾ നന്നായി ആണ് പോയത്. കഴിഞ്ഞ വർഷം ഏപ്രിൽ 9 നു ആയിരുന്നു മാസ്റ്റർ റിലീസ് തീരുമാനിച്ചത്. അപ്പൊ തന്നെ ഒരുവിധം എല്ലാ റൈറ്റ്സും വിറ്റുപോയിരുന്നു. പടത്തിനു അപ്പോൾ തന്നെ നല്ല മാർജിനും ഉണ്ടായിരുന്നു. ലോക്‌ഡോൺ താത്കാലികമാണെന്ന് കരുതി, പക്ഷെ അതും നീണ്ടുപോയി. പിന്നെ ദീപാവലിക്ക് റിലീസ് ചെയ്യാമെന്ന് കരുതി. അതും നടന്നില്ല. ഈ ചിത്രം എന്തായാലും 200 കോടി മറികടന്നിട്ടുണ്ട്. 50 ശതമാനം ഒക്യൂപൻസി നിയമം ഉള്ളതുകൊണ്ട് ആ കാര്യത്തിൽ ചിലർക്കെങ്കിലും സംശയം ഉണ്ട്. കൃത്യമായ കണക്കുകൾ ഉടൻ എന്തായാലും പ്രസിദ്ധീകരിക്കും.”

You might also like