‘മുസ്തഫയ്ക്ക് സിനിമയിൽ ഞാൻ ആ സീനുകൾ ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല..’ – തുറന്നു പറഞ്ഞ് പ്രിയാമണി.

പ്രശസ്ത സംവിധായകൻ വിനയൻ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി

0

പ്രശസ്ത സംവിധായകൻ വിനയൻ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. അതിനു ശേഷം തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് പ്രിയാമണി. തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിൽ എല്ലാം ഇതിനോടകം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പതിനെട്ടാം പടിയിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്.

ഒരുപോലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകൾ സംസാരിക്കാനും പ്രിയാമണിക്ക് കഴിയും 2006ൽ പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ പ്രിയാമണി. നീണ്ടനാളായി ബിസിനസ്കാരനായ മുസ്തഫയുമായി പ്രണയത്തിലായിരുന്നു അതിനു ശേഷം ഇരുവരും വിവാഹിതരായി.

5 ദിവസവും രാത്രിയും പകലും ബെഡ്റൂമിൽ തന്നെ ഞാനും നായകനും, അപ്പോഴേക്കുമെനിക്ക് മനസ്സിലായി ഞാനത് നിർത്തി പോന്നു..!!! തുറന്ന് പറഞ്ഞ് പ്രിയാമണി.

തന്റെ വിവാഹശേഷവും അഭിനയം തുടർന്ന താരം ഈ അടുത്തകാലത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘മുസ്തഫയ്ക്ക് താൻ നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് ഒട്ടും താത്പര്യമില്ല. അതുകൊണ്ട് ഓൺസ്‌ക്രീൻ കിസ്സിങ് സീനുകൾ എല്ലാം താൻ തന്നെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും പോലും അത് ഇഷ്ടപ്പെടാൻ വഴിയില്ല.


ബോയ്‌ഫ്രണ്ട്സുമായി പ്രണയത്തിലായിരുന്ന മറ്റുള്ള ചില നായികമാരോട് ഒരിക്കൽ ഞാൻ ഈ കാര്യം ചോദിച്ചു. ഇത് നമ്മുടെ ജോലി അല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സിന് അതൊന്നും കുഴപ്പമില്ലായെന്നായിരുന്നു എന്നോട് അവർ പറഞ്ഞത്. എന്നാൽ വിവാഹശേഷം നീ അഭിനയിക്കണമെന്ന് പറഞ്ഞത് മുസ്തഫതന്നെയാണ്. അതിന് ഭർത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ട്.


സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫയ്ക്ക് നന്നായി അറിയാം. ഇപ്പോൾ ആ പ്രോത്സാഹനം ഞാൻ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഞങ്ങൾ രണ്ട് മതത്തിൽ നിന്നുള്ളവരാണ്. പക്ഷെ വിവാഹശേഷം മതംമാറാൻ പറ്റില്ലായെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാ ആഘോഷങ്ങളും ഒന്നിച്ച് ആഘോഷിക്കുമെന്നും പ്രിയാമണി പറഞ്ഞു.

ഈ നായികമാരുടെ പ്രായം അറിഞ്ഞാൽ ആരാധകർ ഞെട്ടും. മലയാളത്തിലെ പ്രായം കുറഞ്ഞ ചില പ്രമുഖ നായികമാർ.

You might also like