ഗപ്പിയിലെ ആമിനക്കുട്ടി ക്യൂട്ട് കുട്ടി നന്ദന വർമ്മ – Profile – Gallery

0

മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയമായ ചലച്ചിത്ര താരമാണ് നന്ദന വര്‍മ്മ.

ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിൽ ചേർത്തു പിടിച്ചു നന്ദനക്കു മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഈ കഥാപാത്രത്തിനു ലഭിച്ചത്.

ടൊവിനോ തോമസ്, ചേതന്‍ ജയലാല്‍ എന്നിവരായിരുന്നു ഗപ്പിയിലെ പ്രധാന കഥാപാത്രങ്ങൾ ഇവർക്കു പുറമെ ശ്രീനിവാസന്റെ മികച്ച കഥാപാത്രം കൂടിയപ്പോൾ ചിത്രം പ്രേക്ഷക പ്രീതി നേടി.

സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്ക് ഉതുപ്പ് എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നന്ദന വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സ്പിരിറ്റില്‍ മണ്മറഞ്ഞു പോയ അഭിനേത്രി കല്‍പ്പനയുടെ മകളായി വേഷമിട്ടു. ലാല്‍ ജോസ് സംവിധാനം ചെയ്ത പ്രിത്വിരാജ് ചിത്രം അയാളും ഞാനും തമ്മില്‍, സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ നന്ദനയുടെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

ഷാജി എം സംവിധാനം ചെയ്യുന്ന മിസ്സിസ് ലേഖാ തരൂര്‍ കാണുന്നത്, ജയറാം നായകനായ ആകാശമിഠായി, ആസിഫ് അലി നായകനായ സണ്‍ഡേ ഹോളിഡേ എന്നിവയും നന്ദന അഭിനയിച്ച മറ്റു ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദനയുടെ ചിത്രങ്ങളും ടിക് ടോക്ക് വീഡിയോകളും താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചു.

ഓരോ ദിവസം നന്ദന സോഷ്യൽ മീഡിയയിൽ പോസ്റ്റ‌്‌ ചെയ്യുന്ന ചിത്രങ്ങൾ വൈറലാകുന്നതു പതിവുകാഴ്ച്ചയാണ്.

ഓരോ ദിവസവും താരത്തിന്റെ പുത്തൻ പുതിയ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആണ്.

ഫോട്ടോ കടപ്പാട് – റോജൻ നാഥ് .

You might also like